loading...

കുട്ടികള്‍ ഉണ്ടാകുന്നില്ല ; ആദ്യം സെക്‌സ് ചെയ്യൂ എന്ന് ഡോക്ടര്‍മാര്‍!

വിവാഹം കഴിഞ്ഞ ദമ്പതികളില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരസ്പരമുള്ള ആകര്‍ഷണം ഇല്ലാതാകുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ നാളുകളില്‍ ഇണയുമായി ഒരുപക്ഷേ മിക്ക രാത്രികളിലും ലൈംഗിക കേളികളില്‍ ഏര്‍പ്പെടുന്നു എന്നാണ് പൊതു ധാരണ. പക്ഷേ ലൈംഗികവിദഗ്ധരുടെ അഭിപ്രായത്തില്‍ വിവാഹം കഴിഞ്ഞ പലരും പരസ്പരം ഒന്ന് കെട്ടിപ്പിടിക്കാറുപോലുമില്ല.
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ല എന്ന് പറഞ്ഞ് ചികിത്സ തേടിയെത്തുന്ന പലരിലും ശാരീരികമായ പ്രശ്‌നങ്ങളുണ്ടാകില്ല. അവര്‍ സെക്‌സ് ചെയ്യുന്നില്ല എന്നത് തന്നെയാണ് പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സെക്‌സ് തെറാപ്പിസ്റ്റായ രാജന്‍ ഭോന്‍സ്‌ലേ ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെ, ‘സെക്‌സില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. 50% പേരില്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാവുന്ന കുഴപ്പങ്ങളേ ഉള്ളൂ. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ്, ഹോര്‍മോണ്‍ അപര്യാപ്തത, ശീഘ്രസ്ഖലനം പോലുള്ളവ. സ്ത്രീകളിലാകട്ടെ ഭയം, താല്‍പര്യക്കുറവ് ഒക്കെ കാണപ്പെടുന്നു.’
കുട്ടികള്‍ വേണം എന്ന് ആഗ്രഹമുണ്ടാകുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറെ കാണാനായി എത്തുന്നത്. വിദഗ്ധ പരിശോധനയിലും രണ്ടുപേരിലും കുഴപ്പമൊന്നും കാണാന്‍ കഴിയില്ല. പക്ഷേ കാലങ്ങളായി ഇവര്‍ പരസ്പരം സെക്‌സ് ചെയ്തിട്ടുണ്ടാകില്ല.
സെക്‌സോളജിസ്റ്റ് എ വി ലോഹിത് പറയുന്നത് 20-30% ദമ്പതികള്‍ മാസത്തില്‍ ഒരിക്കല്‍പ്പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല എന്നാണ്. ഭയം, ഉത്കണ്ഠ, അറിവില്ലായ്മ തുടങ്ങിയവയാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.
ഇവര്‍ സ്വയംഭോഗം, പോണ്‍ എന്നിവയില്‍ തൃപ്തിയടയുന്നു. ‘പല സ്ത്രീകള്‍ക്കും സെക്‌സിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയില്ല. അവര്‍ സെക്‌സിനെ ഭയപ്പെടുകയും വേദനയുണ്ടാകും എന്ന് ഉത്കണ്ഠപ്പെടുകയും ചെയ്യുന്നു. എന്നെ കാണാന്‍ വരുന്ന 50-60% പേരുടെയും അവസ്ഥ ഇതാണ്. 10 വര്‍ഷമായി വിവാഹം കഴിഞ്ഞ ദമ്പതികള്‍ ഒരിക്കല്‍ എന്റെയരികില്‍ വന്നു. കൃത്രിമ ഗര്‍ഭധാരണം ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ സെക്‌സ ചെയ്യാറേയില്ല. 46 ആഴ്ചത്തെ കൗണ്‍സിലിങ്ങിനു ശേഷമാണ് അവര്‍ സെക്‌സ് ചെയ്യാന്‍ തുടങ്ങിയത്.’ അദ്ദേഹം പറയുന്നു.
മറ്റൊരു സംഭവം ഇങ്ങനെ, വധൂവരന്മാര്‍ രണ്ടു പേരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം. പക്ഷേ ആദ്യരാത്രിയായപ്പോള്‍ എന്ത് ചെയ്യണമെന്ന് രണ്ടുപേര്‍ക്കും അറിയില്ല. 45 മാസങ്ങളെടുത്താണ് കാര്യങ്ങള്‍ ഏകദേശം ശരിയായി വന്നത്. ഒറ്റ ക്ലിക്കില്‍ സെക്‌സ്‌നെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഇന്റര്‍നെറ്റ് തരുമെന്നിരിക്കെ വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരത്തില്‍ വിഷമിക്കുന്നു എന്നതാണ് വിരോധാഭാസം.

No comments:

Post a Comment