loading...

സെക്‌സിന്‌ ശേഷമുള്ള 15 നിമിഷങ്ങള്‍…


മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്‌ സെക്‌സ്‌. അതിനാലാണ്‌ ലോകമെങ്ങും ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനുമുള്ള വിവിധ ഗവേഷണങ്ങളും പുത്തന്‍ മരുന്നുകളുടെ കണ്ടുപിടുത്തവുമെല്ലാം നടക്കുന്നത്‌. സെക്‌സിന്റെ തുടക്കം, പരസ്‌പരമുള്ള ആസ്വാദനം എന്നിവയിലെല്ലാം പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ സെക്‌സിന്‌ ശേഷമോ? സെക്‌സിന്‌ ശേഷം ഉറക്കമല്ലാതെന്ത്‌ എന്നാണോ നിങ്ങള്‍ പറയാന്‍ തുടങ്ങുന്നത്‌? എന്നാല്‍ വരട്ടെ, സെക്‌സിന്‌ ശേഷമുള്ള 15 മിനിറ്റുകള്‍ പൂര്‍വ്വകേളിപോലെയോ, ലൈംഗിക ബന്ധം പോലെയോ തന്നെ പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ്‌ ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്‌.
കാനഡയിലെ ടൊറന്റോയിലുള്ള രണ്ടു യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ്‌ ഈ പഠനത്തിനു പിന്നില്‍. 450 പേരിലായി മൂന്നു മാസം നീണ്ട പഠനത്തിനു ശേഷമാണ്‌ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്‌. പഠന റിപ്പോര്‍ട്ട്‌ Archives of Sexual Behaviour Journal എന്ന മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഈ ഗവേഷകരുടെ അഭിപ്രായത്തില്‍ സെക്‌സിന്‌ ശേഷം പുറംതിരിഞ്ഞു കിടന്നുറങ്ങാതെ അല്‍പ്പനേരം പരസ്‌പരം തലോടിയും ലാളിച്ചും ചെലവിടുന്നത്‌ പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കും. ഒപ്പം ലൈംഗികജീവിതവും. ഇതുവരെയുള്ള ധാരണ, ഇത്തരത്തില്‍ സെക്‌സിനുശേഷം ലാളനകള്‍ കൊതിക്കുന്നത്‌ സ്‌ത്രീകള്‍ മാത്രമാണ്‌ എന്നായിരുന്നു. എന്നാല്‍ പുരുഷന്മാരും അതിഷ്ടപ്പെടുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍. വിവാഹം കഴിഞ്ഞ്‌ ഏറെ നാളായവരില്‍പ്പോലും ഇത്തരം പരിലാളനകള്‍ വലിയ മാറ്റമുണ്ടാക്കുമത്രെ. അതിനാല്‍ ഇനി സെക്‌സിനു ശേഷം ഒരല്‍പ്പം സ്‌നേഹം കൂടിയാകാം, എന്താ?

No comments:

Post a Comment