ആര്‍ത്തവസമയത്ത് സ്ത്രീകള്‍ വേദനകൊണ്ട് കഷ്ടപ്പെടാറുണ്ട്. നൂറില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനംപേരും ഇത്തരത്തില്‍ വേദന കൊണ്ട് കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഈ അസഹ്യമായ വേദനയില്‍ നിന്ന് മോചനം നേടാന്‍ കഴിയിക്കുന്ന ഭക്ഷണത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ ഈ വേദനകളെ മറികടക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ആര്‍ത്തവസമയത്ത് അയേണും സിങ്കും അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം.
ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന സമയമാണ് ആര്‍ത്തവകാലം അതുകൊണ്ടുതന്നെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയിക്കുന്നത് പ്രതിരോധശേഷിവര്‍ദ്ധിപ്പിക്കും. അണുബാധ പോലുള്ള രോഗങ്ങള്‍ ഈ സമയത്ത് വരാനും സാധ്യത കൂടുതല്‍ എന്നാല്‍ ഇവ കഴിയ്ക്കുന്നതിലൂടെ അതിനെ ചെറുക്കാന്‍ സാധിക്കുന്നു.
ഞണ്ടിറച്ചി, മത്തങ്ങാ, ഗോതമ്ബ്, തൈര് , ചെമ്മീന്‍ തുടങ്ങിയവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് ഇവയെല്ലാമോ അല്ലെങ്കില്‍ ഏതെങ്കിലുമോ കഴിച്ചാല്‍ വയറുവേദന മൂലമുണ്ടാകുന്ന അസ്വസ്ഥതകല്‍ പരിഹരിക്കാം. രക്തം ഉണ്ടാകാനും രക്തപ്രവാഹം സുഗമമാക്കാനും തണ്ണിമത്തന്‍ വളരെയധികം സഹായിക്കുന്നു.
ഇതും മാസമുറ സമയത്ത് ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.മുട്ടയുടെ ഉണ്ണി(മഞ്ഞക്കരു) ഉരുളക്കിഴങ്ങ് ബ്രോക്കോളി തുടങ്ങിയവയില്‍ അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്നു.അതുകൊണ്ട് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.

No comments:
Post a Comment