1. ശുക്‌ളത്തിന്റെ അളവ് കുറവ്
എനിക്ക് 30 വയസ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. തൃപ്‌തികരമായ ലൈംഗിക ജീവിതമാണ് ഞങ്ങള്‍ ഇതുവരെ പുലര്‍ത്തി വന്നിരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി എനിക്ക് സെക്‌സ് വേണ്ടത്ര ആസ്വദിക്കാനാവുന്നില്ല. ശുക്ലത്തിന്റെ അളവ് കുറവാണ്. തന്നെയുമല്ല ബന്ധപ്പെട്ടതിനുശേഷം ലിംഗത്തില്‍ വേദന അനുഭവപ്പെടുന്നു. ഒരു ദിവസം മുഴുവന്‍ ഈ വേദന തുടരുകയും ചെയ്യുന്നു. ഇതുവരെ ഡോക്‌ടറെ കാണിച്ചില്ല. ഇതെല്ലാം മാനസികമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പൊടുന്നനെ ശുക്ലം കുറയാന്‍ കാരണം എന്താണ്? ലിംഗത്തില്‍ അനുഭവപ്പെടുന്ന വേദനയും ശുക്ലത്തിന്റെ അളവിലുള്ള കുറവുമായി ബന്ധമുണ്ടോ?
നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഈയിടയായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. പങ്കാളിയുമായുള്ള സ്‌നേഹക്കുറവ്, ലൈംഗികതയുമായി ബന്ധപ്പെട്ട അസ്വസ്‌ഥതകള്‍ എന്നിവ ഇതിന് കാരണമാവാറുണ്ട്. സുഹൃത്തുക്കള്‍ പറഞ്ഞതുപോലെ മാനസികമായ പ്രശ്‌നങ്ങള്‍ ലിംഗത്തിന്റെ വേദനയ്‌ക്ക് കാരണമാകാറുണ്ട്. ലൈംഗികമായി ബന്ധപ്പെടുമ്പോഴും അതിന് ശേഷവും ലിംഗത്തിന് വേദനയുണ്ടാവുക, അതുമൂലം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് തടസം നേരിടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഡിസ്‌പെറൂണിയ എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഒരു സെക്‌സ് തെറാപ്പിസ്‌റ്റിനെ കാണുന്നത് നല്ലതായിരിക്കും. അതുപോലെ ശാരീരിക പ്രശ്‌നങ്ങള്‍ മൂലവും ഇത് ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോഴും അതിനു ശേഷവും ലിംഗത്തിന് വേദനയുണ്ടോ എന്നും തുടരെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ എന്നും അതുപോലെ കുറച്ചു മൂത്രം മാത്രമാണോ പോകുന്നുള്ളു എന്നും ശ്രദ്ധിക്കണം. അങ്ങനെയെങ്കില്‍ ഒരു യുറോളജിസ്‌റ്റിനെ കാണുന്നത് നല്ലതായിരിക്കും.

No comments:
Post a Comment