loading...

ആഴ്ചയില്‍ നാലു തവണ സെക്‌സ് ചെയ്യൂ! കിഡ്‌നി സ്‌റ്റോണില്‍ നിന്ന് രക്ഷ നേടാം

കിഡ്‌നി സ്‌റ്റോണ്‍ (മൂത്രാശയത്തിലെ കല്ല്) മൂലം വിഷമിക്കുന്നയാളാണോ നിങ്ങള്‍? എങ്കിലിതാ രോഗത്തിനായി ഏറ്റവും നല്ല ചികിത്സ; ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും പങ്കാളിയുമായി സെക്‌സിലേര്‍പ്പെടുക. തുര്‍ക്കിയിലെ അങ്കാരയിലുള്ള ‘ക്ലിനിക് ഓഫ് അങ്കാര ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍’ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂത്രാശയത്തിലെ കല്ല് എളുപ്പത്തില്‍ പുറത്തു പോകാന്‍ സെക്‌സ് സഹായിക്കുമെന്നും പഠനം പറയുന്നു.

കിഡ്‌നി സ്‌റ്റോണ്‍ അസുഖമുള്ള 75 പേരെ ഗവേഷണവിധേയരാക്കിയാണ് പഠനം ഈ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുത്. ഇതിനായി ആദ്യം ചെയ്തത് ഇവരെ മൂന്നു ഗ്രൂപ്പുകളാക്കി തിരിക്കുകയായിരുന്നു. ഇതില്‍ ആദ്യത്തെ ഗ്രൂപ്പിലുള്ളവരോട് തങ്ങളുടെ പങ്കാളിയുമായി ആഴ്ചയില്‍ മൂന്നോ നാലോ തവണ വീതം സെക്‌സിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു.
അടുത്ത ഗ്രൂപ്പിന് പുരുഷന്മാരില്‍ മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് സ്‌റ്റോണ്‍ പുറത്തു കളയാനുപയോഗിക്കുന്ന ‘ടാംസുലോസിന്‍’ എന്ന മരുന്ന് നല്‍കി. മൂന്നാമത്തെ ഗ്രൂപ്പിന് സാധാരണയായി കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയും നടത്തി.
രണ്ടാഴ്ചയ്ക്കു ശേഷം ഇവരെ ഓരോരുത്തരെയും പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ 31 പേര്‍ ഉള്‍പ്പെട്ട സെക്‌സ് ചികിത്സ നിര്‍ദ്ദേശിച്ചവരില്‍ 26 പേരിലും സ്‌റ്റോണ്‍ പുറത്തുപോയി അസുഖം കുറഞ്ഞതായി കണ്ടെത്തി. ടാംസുലോസിന്‍ നല്‍കിയ 21 പേരില്‍ 10 പേരില്‍ മാത്രമാണ് സ്‌റ്റോണ്‍ പുറത്തുപോയതായി കണ്ടെത്തിയത്. സാധാരണ ചികിത്സ നിര്‍ദ്ദേശിച്ച 23ല്‍ എട്ടു പേരില്‍ മാത്രവും അസുഖം കുറഞ്ഞതായി കണ്ടെത്തി.
6 മില്ലിമീറ്ററില്‍ കുറവ് വലിപ്പമുള്ള കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവരോട് പങ്കാളിയുമായി ഇത്തരത്തില്‍ സെക്‌സിലേര്‍പ്പെടാനാണ് ഗവേഷകര്‍ പറയുന്നത്. അതേസമയം മറ്റുള്ളവര്‍ക്ക് ടാംസുലോസിന്‍ മരുന്ന് നല്‍കുന്നതാണ് നല്ലതെന്നും പറയുന്നു.

No comments:

Post a Comment