കുടുംബവും സമൂഹവും സഹോദരര്‍ (Cousin) എന്നു കരുതുന്ന ഒരു ആണും പെണ്ണും പരസ്‌പരം പ്രണയത്തിലാവുകയോ വിവാഹം കഴിക്കുകയോ ചെയ്‌താല്‍ എങ്ങനെയിരിക്കും? കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ എന്നതിനപ്പുറം അതിന് അടുത്ത തലമുറയ്‌ക്ക് വരാനിടയുള്ള പല മാനസിക-ശാരീരിക സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്.
അമ്മാവന്റെ അല്ലെങ്കില്‍ അമ്മായിയുടെ മക്കള്‍ തമ്മിലുള്ള വിവാഹം ചില മതങ്ങള്‍ക്ക് സ്വീകാര്യമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത്തരം ബന്ധങ്ങള്‍ സഹോദര തുല്യമായതിനാല്‍ വിവാഹം നിഷിദ്ധമാണ്.
അടുത്തിടപഴകാന്‍ ഏറെ സൗകര്യം ലഭിക്കുന്നു എന്നതിനാല്‍ കൗമാരകാലത്ത് അത്തരം ബന്ധങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ അവയില്‍ മിക്കതും വെറും ചാപല്യങ്ങള്‍ മാത്രമായിരുന്നു എന്ന് ഭാവിയിലാണ് തിരിച്ചറിയാന്‍ കഴിയുക.
‘അടുത്തിടപഴകുമ്പോള്‍ ഇത്തരം ബന്ധങ്ങളുണ്ടാവുക സ്വാഭാവികം മാത്രം. ഒരേ വീട്ടിലോ അല്ലെങ്കില്‍ മിക്കപ്പോഴുമോ ഒരുമിച്ച് ഇടപെടാന്‍ കഴിയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്’ കൗണ്‍സിലറായ ശ്യാമ ഗോസ്വാമിയുടെ വാക്കുകള്‍.
‘ഇത്തരം ബന്ധങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കാറില്ല. കാരണം പല കുടുംബങ്ങളും ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നത് തന്നെ. അങ്ങനെ തെറ്റാണ് എന്ന ചിന്ത വരുമ്പോള്‍ മിക്കപ്പോഴും ഏതെങ്കിലുമൊരാള്‍ ബന്ധത്തില്‍ നിന്നും പിന്‍മാറുന്നു’ ശ്യാമ ഗോസ്വാമി കൂട്ടിച്ചേര്‍ക്കുന്നു.
കൗമാരത്തിലെ ചില മാറ്റങ്ങള്‍ ഇത് വരെ സഹോദരരായി കണ്ടവരെ ഇണയാക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഒരാള്‍ക്ക് മാത്രം അത്തരം ഒരിഷ്ടം തോന്നുകയാണെങ്കില്‍ അത് അവര്‍ തമ്മിലുള്ള കുടുംബ ബന്ധം തന്നെ ഇല്ലാതാക്കിയേക്കാം. ഇനി രണ്ട് പേര്‍ക്കും തോന്നിയാല്‍ പലപ്പോഴും കുടുംബം ഒന്നടങ്കം അവര്‍ക്കെതിരാവും. ഇത്തരം സംഭവങ്ങളില്‍ ഇവര്‍ ഒളിച്ചോടി കല്യാണം കഴിക്കുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെയാണ് ചെയ്യുക.
ആരോഗ്യ പ്രശ്‌നങ്ങള്‍
ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റായ രോഹിണി തിരോദ്‌കറുടെ അഭിപ്രായത്തില്‍ തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെങ്കില്‍ ഇത്തരം വിവാഹങ്ങള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ദമ്പതികള്‍ക്ക് പിറക്കുന്ന കുഞ്ഞിന് മാനസികമോ ശാരീരികമോ ആയ കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനുള്ള കാരണം ഈ ദമ്പതികള്‍ ഒരേ കുടുംബത്തിലുള്ളതാകയാല്‍ രക്ത ഗ്രൂപ്പ് ഒന്നായിരിക്കും എന്നതാണ്. ഇനി രക്ത ഗ്രൂപ്പ് വ്യത്യസ്‌തമാണെങ്കില്‍ത്തന്നെ ശരീരത്തിലെ മറ്റ് പല ഘടകങ്ങലും ഒരേ സ്വഭാവമുള്ളവയായിരിക്കും. ഇത് കുഞ്ഞിനെ ബാധിക്കും. അങ്ങനെയാണ് പ്രകൃതി നിയമം.
ഇത്തരത്തില്‍ വിവാഹം കഴിച്ച ചിലരുടെ അഭിപ്രായത്തില്‍, കസിനിനെ കല്യാണം കഴിക്കുന്നത് ഒരു സുഹൃത്തിനെ കല്യാണം കഴിക്കും പോലെയാണ് എന്നാണ്. തമ്മില്‍ നന്നായി അറിയാവുന്നതിനാല്‍ നല്ല ജീവിതമായിരിക്കും രണ്ടുപേരുമ പങ്കിടുക എന്ന് അമ്മാവന്റെ മകന്‍ സമീറിനെ വിവാഹം കഴിച്ച മുനീറ ഘനി പറയുന്നു.
എന്തൊക്കെയായാലും ജന്മം നല്‍കുന്ന തവമുറയ്‌ക്ക് കുഴപ്പമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ ഡോക്ടര്‍മാര്‍ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല.

No comments:
Post a Comment