loading...

ലൈംഗിക ഉത്തേജനത്തിന് ഭക്ഷണവും


ലൈംഗിക വികാരവും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുരാതന കാലത്ത് ഗ്രീസിലും റോമിലുമുണ്ടായിരുന്ന ദമ്പതികള്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവും പകരാന്‍ പഴുത്ത പഴങ്ങള്‍ കഴിച്ചിരുന്നതായാണ് പറയപ്പെടുന്നത്.
ഹോട്ട് ചോക്കലേറ്റ് ആണ് വികാരത്തെ ഉത്തേജിപ്പിക്കുന്ന മറ്റൊന്ന്. ചില സ്റ്റാര്‍ഹോട്ടലുകളില്‍ ഹോട്ട്‌ലേറ്റും വറ്റല്‍ മുളകും ചേര്‍ത്തുള്ള ഡിഷ് അതിഥികള്‍ക്ക് വിളമ്പാറുണ്ട്. ചുടു കാപ്പിയും ഈന്തപ്പഴവും പതിവായി കഴിക്കുന്നത് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണെന്ന് പ്രമുഖ സെക്‌സോളജിസ്റ്റുകള്‍ ചൂണ്ടികാണിക്കുന്നു.

കക്കയും കൊഞ്ചും കഴിക്കുന്നതും നല്ലതാണ്. പോഷകങ്ങളുടെ കുറവാണ് ഇന്ന് ദമ്പതികളുടെ ലൈംഗിക ജീവിതത്തില്‍ വരുന്ന താളപ്പിഴകളുടെ മുഖ്യ കാരണമെന്ന് മുംബൈയിലെ സെക്‌സോളജിസ്റ്റായ ഡോ.ബി.എ.റോയി പറയുന്നു.
ആപ്പിള്‍, പച്ചനിറത്തിലുള്ള പച്ചക്കറികള്‍, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും നല്ലതാണ്. ചോക്ക്‌ലേറ്റിന്റെ കാര്യമെടുത്താല്‍ ഫിനൈലാലിന്‍ എന്ന അമിനോ ആസിഡ് ശരീരത്തിലെ മടുപ്പുണ്ടാക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കി ഉണര്‍വും ഉന്‍മേഷവും പ്രദാനം ചെയ്യുന്നതായാണ് കണ്ടെത്തെല്‍.

സ്ത്രീയെ കണ്ടാല്‍ പുരുഷന്‍ ആദ്യം നോക്കുന്നത് എങ്ങോട്ടാണ്?

ആദ്യമായി കാണുന്ന സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗത്തേക്കാകും പുരുഷന്റെ നോട്ടം ആദ്യം എത്തുക. മാറിടങ്ങളിലേക്കും അവകള്‍ക്കിടയിലുള്ള വിടവിലേക്കും എന്നാണ് പൊതുധാരണ.
എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് ലണ്ടനില്‍ നടന്ന സര്‍വേ പറയുന്നതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വേ പ്രകാരം സ്ത്രീയുടെ കണ്ണുകളാണ് പുരുഷന്റെ ശ്രദ്ധ ആദ്യം ആകര്‍ഷിക്കുകയത്രേ.
തുടര്‍ന്ന് അവളുടെ ചിരി. തുടര്‍ന്നാണ് അവന്റെ നോട്ടം അവളുടെ മാറിടങ്ങളിലേക്ക് ചെന്നെത്തുകയെന്ന് സര്‍വേ പറയുന്നു. ഇവയെല്ലാം ഇഷ്ടപ്പെട്ടാല്‍ അവളുടെ ഉയരം, തടി, വസ്ത്രധാരണം, മുടിയുടെ ഭംഗി എന്നിവ നോക്കുകയും ചെയ്യുമെന്ന് മ്യുറീന്‍ ഐ ഡ്രോപ്‌സ് എന്ന സ്ഥാപനം ആയിരത്തോളം പുരുഷന്‍മാരിലായി നടത്തിയ സര്‍വേയുടെ 
ഫലം വ്യക്തമാക്കുന്നു.

സെക്‌സില്‍ പ്രായമല്ല പ്രധാനം, ആരോഗ്യമാണെന്ന് ഡോക്ടര്‍മാര്‍


മദ്ധ്യവയസ് കഴിഞ്ഞ് കുട്ടികള്‍ വിവാഹപ്രായമെത്തുന്നതോടെ കിടപ്പറയിലെ ആവേശമെല്ലാം കെട്ടടങ്ങുന്നവരാണ് മലയാളികള്‍ ബഹുഭൂരിപക്ഷവും. സെക്‌സ് ലൈഫ് ഒക്കെ കഴിഞ്ഞുവെന്ന ആത്മഗതവുമായി മൂലക്കിരിക്കുന്ന ഇക്കൂട്ടരില്‍ പലരും പങ്കാളിയുടെ വികാരവിചാരങ്ങളെ കണക്കിലെടുക്കാറില്ലെന്നതാണ് വാസ്തവം.
ഇങ്ങനെ പങ്കാളി തന്നെ മനസിലാക്കാത്ത അവസ്ഥ വരുമ്പോഴാണ് പലരും അവിഹിത ബന്ധങ്ങളില്‍ ചെന്ന് ചാടുന്നത്. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. പ്രായമല്ല, മറിച്ച് ശാരീരികാരോഗ്യമാണ് ആരോഗ്യമുള്ള സെക്‌സ് നയിക്കാന്‍ പ്രാപ്തരാക്കുന്നതന്ന് ബ്രിട്ടീഷ് ഡോക്ടറായ ഡോ.സ്‌റ്റേസി ലിന്റാവു 
മദ്ധ്യവയസ് മുതല്‍ അങ്ങോട് ശാരീരികാരോഗ്യമാണ് മികച്ച സെക്‌സ് ലൈഫിന് ആളുകളെ പ്രാപ്തരാക്കുന്നത്. ചിലരില്‍ മദ്ധ്യവയസ് പിന്നിടുന്നതോടെയാണ് സെക്‌സിന് കൂടുതല്‍ മധുരമേറുന്നതെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.
സെക്‌സ്ഷ്വല്‍ ആക്റ്റിവിറ്റികള്‍ക്കിടയിലെ ഇടവേള, സെക്‌സിനോടുള്ള താല്‍പ്പര്യം, ആരോഗ്യമുള്ള സെക്‌സ് ജീവിതം മദ്ധ്യവയസിനും ശേഷവും ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞതായി അവര്‍ പറയുന്നു. പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏറിയ പങ്കും സെക്‌സ്ഷ്വലി ആക്ടീവ് ആയിരിക്കുമെന്നും ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍


കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവ്, കണ്ണിന് സ്‌ട്രെയിന്‍ കൊടുക്കുന്ന പ്രവര്‍ത്തികള്‍, ടെന്‍ഷന്‍, പോഷകക്കുറവ്, പാര്യമ്പര്യം, പിഗ്‌മെന്റേഷന്‍ തുടങ്ങിയവയാണ് കാരണങ്ങളില്‍ ചിലത്.

ഇത് സാധാരണയായി കൗമാരക്കാരില്‍ മുതല്‍ പ്രായമായവരിലും കാണപ്പെടുന്നു. പ്രായമേറിയവരുടെ കണ്ണിന് താഴെ നേര്‍ത്ത ചര്‍മ്മമായതിനാല്‍ കണ്ണിനടിയിലുള്ള രക്തക്കുഴലുകളെ കാണാനാകുന്നു. ഇത് കറുപ്പായി തോന്നുന്നതാണ് പ്രായമായവരുടെ കണ്ണിനടിയിലുണ്ടാകുന്ന കറുപ്പിന് കാരണം. കണ്‍സീലര്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് താത്കാലിക പരിഹാരമാകും. കണ്ണിന്റെ അകത്തെ കോണില്‍ നിന്നും പുറത്തേയ്ക്കാണ് കണ്‍സീലര്‍ പുരട്ടേണ്ടത്.
കണ്ണിനടിയിലെ കറുപ്പകറ്റി മനോഹര നേത്രം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദിവസവും വെള്ളരിക്കയുടെ ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക.
നാരങ്ങയുടെയും വെള്ളരിക്കയുടെയും ജ്യൂസുകള്‍ തുല്യ അളവിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയുക.
തക്കാളിയുടെ ജ്യൂസും ഇതുപോലെ ചെയ്യുന്നത് നല്ലതാണ്. ബദാം ഓയില്‍ പുരട്ടി മസാജ് ചെയുന്നതും കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.
വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് കണ്ണിനടിയില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണമേകും. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനടിയിലെ കൊളാജന്‍ കുറയ്ക്കുകയും അകാലത്തിലുള്ള ചുളിവുകള്‍ക്കും ചര്‍മ്മം തൂങ്ങലിനും ഇടയാക്കും.
രാത്രി കിടക്കുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. റെട്ടിനോയിക് ആസിഡ് അടങ്ങിയ വിറ്റമിന്‍ എ ക്രീമുകളും ഏറെ ഗുണം ചെയ്യും.

സെക്സ്; ചില രസകരമായ വസ്തുതകള്‍

ഒരുപാട് പറയുകയും എഴുതുകയും ചെയ്തിട്ടുള്ള കാര്യമാണെങ്കിലും ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ എന്നും എല്ലാവര്‍ക്കും നൂറുനാവാണ്. സെക്‌സിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 10 വസ്തുതകളാണ് ഇവിടെ പങ്കുവെക്കുന്നത്.

1. ലോകത്ത് ഒരു ദിവസം നടക്കുന്നത് 100 മില്ല്യണ്‍ ലൈംഗിക ബന്ധങ്ങളാണ്.
2. ചുണ്ടുകള്‍ ചേര്‍ത്തു വെച്ചുള്ള ചുംബനം പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചുംബനം വഴി വായിലത്തെുന്ന പങ്കാളിയുടെ അധിക ഉമിനീര് പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത കുറക്കുന്നു.
3. ശരീരത്തിലെ അധിക കാലറികള്‍ കരിച്ചു കളയാന്‍ ചുംബനം പോലെ നല്ലൊരു മരുന്നില്ല. ഒരു ചുംബനം ശരീരത്തിലെ 26 കാലറി ഊര്‍ജമാണ് ഉപയോഗിക്കുന്നത്. 10 മിനിറ്റ് ചുംബിച്ചാലാകട്ടെ വിനിയോഗിക്കപ്പെടുന്നത് 260 കാലറി ഊര്‍ജവും.
4. പങ്കാളിക്ക് കടുത്ത തലവേദനയുണ്ടെങ്കില്‍ ലൈംഗിക ബന്ധം നല്ലൊരു മരുന്നാണ്. എന്നാല്‍ രതി മൂര്‍ച്ഛ ഉണ്ടാകാന്‍ ശ്രദ്ധിക്കണം. രതിമൂര്‍ച്ഛയിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ തലവേദനയകറ്റാന്‍ നല്ലതാണ്.
5. ഉശിരോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിന്റെ ഫലം ചെയ്യും. മാസത്തില്‍ ഒരിക്കല്‍ അരമണിക്കൂര്‍ ഉശിരോടെ ബന്ധപ്പെടുന്നവരുടെ ശരീരഭാരം വര്‍ഷത്തില്‍ ഒന്നര കിലോ വരെ കുറയും. കൂടുതല്‍ ഭാരം കുറക്കണമെങ്കില്‍ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. പക്ഷെ കാര്യങ്ങള്‍ ഉശിരോടെയാകണമെന്ന് മാത്രം.
6. ദിവസവും പല തവണ ലൈംഗികതയെ കുറിച്ച് ചിന്തിക്കുന്നവരാണോ നിങ്ങള്‍. ഓര്‍ക്കുക, നിങ്ങള്‍ ഒറ്റക്കല്ല, ലോകത്തിലെ 54 ശതമാനം പുരുഷന്‍മാരും 19 ശതമാനം സ്ത്രീകളും ദിവസത്തില്‍ പല തവണ ലൈംഗികതയെ കുറിച്ച് ചിന്തിക്കുന്നവരാണ്.
7. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്ന പുരുഷന്‍മാര്‍ എവിടത്തുകാരാണെന്ന് അറിയാമോ. അമേരിക്കകാരും ഗ്രീക്കുകാരുമാണ് ഈ പട്ടികയില്‍ മുന്നില്‍. യഥാക്രമം 120ഉം 117ഉം തവണയാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇന്ത്യക്കാര്‍ വര്‍ഷത്തില്‍ 76 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ജപ്പാന്‍കാരാണ് പട്ടികയില്‍ പിന്നില്‍. വര്‍ഷത്തില്‍ 36 തവണയാണ് ജപ്പാന്‍കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറ്.
8. വര്‍ഷത്തില്‍ ആറുമുതല്‍ ഒമ്പത് ബില്ല്യണ്‍ വരെ ഗര്‍ഭ നിരോധന ഉറകളാണ് ലോകത്തില്‍ ഉപയോഗിക്കുന്നത്. തായ്‌ലന്റിലാണ് കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്, മൂന്ന് ബില്ല്യണ്‍.
9. രണ്ടാം ലോകമഹായുദ്ധകാലത്ത് ചതുപ്പുപ്രദേശത്തും വെള്ളത്തിലിറങ്ങുമ്പോഴും തോക്കിന്റെ ബാരലുകള്‍ നശിക്കാതിരിക്കാന്‍ ഗര്‍ഭനിരോധന ഉറകൊണ്ട് വലിച്ചുകെട്ടിയിരുന്നു. ഇന്ന് അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനക്ക് ഉറ ഉപയോഗിക്കാറുണ്ട്.
10. എല്ലാ വര്‍ഷവും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ആറ് പദങ്ങളുടെ പട്ടികയില്‍ വരുന്നതാണ് പുസി, ടിറ്റ്‌സ്, പോണ്‍, സെക്‌സ്, ന്യൂഡ്, ഗേള്‍സ് തുടങ്ങിയ പദങ്ങള്‍.

അമിത ലൈംഗികാസക്തിയുള്ള പുരുഷന് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയും

അമിത ലൈംഗികാസക്തിയുള്ള പുരുഷന്മാര്‍ക്ക് ഹൃദയസ്തംഭന സാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങള്‍. അമേരിക്കയിലെ സീഡര്‍സ് സിനായ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഗവേഷണത്തലാണ് ഇങ്ങനെയൊരു കണ്ടെത്തല്‍.
പുരുഷന്മാരിലെ ലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്‌റ്റെറോണ്‍ കൂടുതലുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കുറവായിരിക്കുമെന്നാണ് കണ്ടെത്തല്‍. ഹൃദയസ്തംഭനമുണ്ടായിട്ടുള്ള 149 പേരുടെ രക്തവും, ഹൃദയധമനിയുമായി ബന്ധപ്പെട്ട് അസുഖമുള്ള 149 പേരുടെ രക്തവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്.
അതേസമയം സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണ്‍ ആയ ഇസ്ട്രജന്റെ അളവ് കുറയുന്നതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു. കുറഞ്ഞ ഈസ്ട്രജന്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ഹൃദയസ്തംഭനത്തില്‍ നിന്നും അകറ്റുമെന്ന് പ്രധാന ഗവേഷകനായ സുമീത്ത് ചുഗ് പറഞ്ഞു. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ആളുകളാണ് ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ലോകമെമ്പാടും മരണമടയുന്നത്.

രതിമൂര്‍ച്ഛയും ജി-സ്‌പോട്ടും; ഗവേഷകരെ കുഴക്കുന്ന സ്ത്രീ ശരീരം


എന്റെ വാഷിങ് മെഷിനില്‍ ഒരു ബട്ടന്‍ ഉണ്ട്. അത് ശരിയായ മര്‍ദ്ദത്തില്‍ വേണ്ടത്ര സമയം ഞെക്കിപ്പിടിച്ചാല്‍ മാത്രമേ മെഷീന്‍ ഓണായി പ്രവര്‍ത്തിക്കാന്‍ തുടങ്ങൂ. മര്‍ദ്ദം അമിതമായാലും കുറഞ്ഞാലും മെഷീന്‍ പ്രവര്‍ത്തിക്കില്ല. അതിന് കഴിയാത്തവര്‍ക്ക് പുറത്തുനിന്ന് അത് കണ്ടാസ്വദിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഒരിക്കല്‍ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ അതില്‍ അഗ്രഗണ്യരാകും. ഏതാണ്ട് ഇതേ പോലെ തന്നെയാണ് സ്ത്രീകളിലെ രതിമൂര്‍ച്ഛയും.’ പറയുന്നത് പ്രമുഖ ലൈംഗികഗവേഷക ലിന്‍ഡാ ഗെഡ്ഡസ്.

‘ജെ ഡി സാലിംഗറുടെ അഭിപ്രായത്തില്‍ സ്ത്രീശരീരം ഒരു വയലിന്‍ പോലെയാണ്. നല്ല ഒരു സംഗീതജ്ഞന് മാത്രമേ അതില്‍ സ്വരങ്ങള്‍ പൊഴിക്കാന്‍ കഴിയൂ.’ ലിന്‍ഡ വ്യക്തമാക്കുന്നു. ശരിയായ രീതിയിലും അളവിലുമുള്ള ഉത്തേജനത്തിനേ സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് നയിക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം രതി വേദനാജനകവും മടുപ്പിക്കുന്നതും ആയാവും അവള്‍ക്ക് അനുഭവപ്പെടുക. പുരുഷന്‍മാരില്‍ ഉദ്ധാരണം സംഭവിച്ച് ശുക്ലം പുറത്ത് വരികവഴി സന്തോഷം അനുഭവിക്കുന്നതുപോലെ എളുപ്പമല്ല സ്ത്രീക്ക് സുഖം കൈവരിക്കാന്‍.
എന്തുകൊണ്ടാണ് രതിമൂര്‍ച്ഛ അതിരറ്റ സന്തോഷം നല്‍കുന്നത്?
സ്ത്രീകള്‍ക്ക് എങ്ങനെയാണ് ഒന്നിലധികം രതിമൂര്‍ച്ഛകള്‍ തുടര്‍ച്ചയായി അനുഭവിക്കാന്‍ സാധിക്കുന്നത്? സത്യത്തില്‍ ജി-സ്‌പോട്ടുകള്‍ ഉള്ളതാണോ? ശാസ്ത്രം ഇന്നും ഇക്കാര്യങ്ങളില്‍ അവസാനവാക്ക് പറഞ്ഞിട്ടില്ല.
‘ഞങ്ങള്‍ രതി ആസ്വദിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള പല രഹസ്യങ്ങളും ഇന്നും ഞങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നു.’ വര്‍ഷങ്ങളായി സ്ത്രീ ശരീരത്തെപ്പറ്റി പഠിക്കുന്ന ഇമ്മാനുവല്ല ജാനിനിയുടെ വാക്കുകള്‍. എന്നാല്‍ ഏറെ വൈകാതെ തന്നെ ഇവയില്‍ പലതിനും ഉത്തരം കണ്ടെത്താനാവും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
സുഖത്തിന്റെ തീനാളങ്ങള്‍
പ്രതികൂല സാഹചര്യങ്ങളില്‍ പോലും സ്ത്രീ ശരീരത്തെ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ രതി അനുഭവിക്കാന്‍ സഹായിക്കുമ്പോഴാണ് ലൈംഗികശാസ്ത്രം അര്‍ത്ഥവത്താകുന്നത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട് റൂട്ട്‌ജേഴ്‌സ് സര്‍വ്വകലാശാലയിലെ ബാരി കോമിസാറുക്കും സംഘവും. തലച്ചോറിന്റെ ഘടനയിലുള്ള വ്യതിയാനങ്ങളാണ് സ്ത്രീക്കും പുരുഷനും രതി,വ്യത്യസ്ത അനുഭവങ്ങളായി മാറാന്‍ കാരണം എന്നാണ് അദ്ദേഹത്തിന്റെ വാദം. രതിയുടെ മാനസികതലങ്ങള്‍ വെവ്വേറെയാണെങ്കിലും സ്ത്രീയിലും പുരുഷനിലും ഒരേ നാഡീപ്രവര്‍ത്തനങ്ങളാണ് ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്നത്. ‘രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ സ്ത്രീപുരുഷന്മാരിൽ  വ്യത്യാസങ്ങളേക്കാള്‍ സാമ്യങ്ങളാണ് കൂടുതല്‍. തലച്ചോറിന്റെ മൊത്തത്തിലുള്ള ഉത്തേജനമാണ് രണ്ടു കൂട്ടരിലും സംഭവിക്കുന്നത്.’ കോമിസാറുക്ക് പറയുന്നു.
‘ഇത്തരത്തില്‍ സംഭവിക്കുന്ന കൂട്ട ഉത്തേജനം മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത വിധം നമ്മെ ഉന്മാദാവസ്ഥയിലെത്തിക്കുന്നു. അതിനാല്‍ത്തന്നെ ഓരോ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ചറിയുക എന്നത് രതിയുടെ കാര്യത്തില്‍ അസാധ്യമാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.
എങ്കിലും ‘ന്യൂക്ലയസ് ആക്യുംബെന്‍സ്’ പോലെ ചില അതിലോല പ്രദേശങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിന്നാണ് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന ‘ഡോപ്പാമൈന്‍’ എന്ന സംവേദനരസം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രതിയിലൂടെ മാത്രമല്ല കൊക്കൈന്‍,ആംഫെറ്റമിന്‍,കഫീന്‍,നിക്കോട്ടിന്‍,ചോക്കലേറ്റ്മുതലായവയ്ക്കും തലച്ചോറില്‍ ഡോപ്പാമൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഈ രസമാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്താന്‍ വീണ്ടും വീണ്ടും നമ്മെ പ്രേരിപ്പിക്കുന്നത്.
രതിമൂര്‍ച്ഛയ്ക്ക് ശേഷം പക്ഷേ പുരുഷന്മാരിൽ തലച്ചോറിന്റെ വലിയൊരു ഭാഗം പ്രവര്‍ത്തനരഹിതമാകുന്നു. എന്നാല്‍ സ്ത്രീ മസ്തിഷ്‌കം തുടര്‍ന്നും ഉത്തേജിക്കപ്പെടുന്നു. ഇതാവാം സ്ത്രീകള്‍ക്ക് ഒന്നിലധികം രതിമൂര്‍ച്ഛകള്‍ ഒന്നിച്ചനുഭവിക്കാന്‍ കഴിയുന്നതിന്റെയും പുരുഷന്മാര്‍ക്ക് അതിന് കഴിയാത്തതിന്റെയും കാരണമായി കോമിസാറുക്ക്,കച്ചിന അലനുമായിച്ചേര്‍ന്ന് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്.

രതിമൂര്‍ച്ഛയുടെ ശരീരശാസ്ത്രം
ബ്രെയിന്‍ സ്‌കാനിംഗിലൂടെ രതിമൂര്‍ച്ഛയുടെ രഹസ്യം കണ്ടെത്താനുള്ള ശ്രമം വിരുദ്ധാഭിപ്രായങ്ങള്‍ക്ക് വഴിതെളിച്ചുവെങ്കില്‍ രതിസുഖത്തിന്റെ ഉള്ളറകള്‍ തേടുന്ന ഗവേഷണം വലിയ വാഗ്വാദങ്ങള്‍ക്കാണ് സാക്ഷിയായത്. രതിസുഖ ആവേഗങ്ങളെ മസ്തിഷ്‌കത്തിലെത്തിക്കാന്‍ ലിംഗത്തില്‍ ഒരു നാഡി മാത്രമുള്ളപ്പോള്‍ മൂന്നും നാലും നാഡികളാണ് യോനിയില്‍ കാണപ്പെടുന്നത്. സ്ത്രീലൈംഗികതയെ നിയന്ത്രിക്കുന്നത് കൃസരി(കഌറ്റോറിസ്)യാണ്. യോനീമുഖത്ത് ഒരു സെന്റീമീറ്ററോളം വലിപ്പത്തില്‍ ഉരുളന്‍കല്ല് പോലെ കാണപ്പെടുന്ന ഈ അവയവം ചെറിയ സ്പര്‍ശനത്താല്‍പ്പോലും ഉത്തേജിപ്പിക്കപ്പെടുന്നു. കൃസരിയുടെ ആകൃതി പോലും പല സ്ത്രീകളിലും വ്യത്യസ്തമായിരിക്കും.
16ാം നൂറ്റാണ്ടു വരെ കൃസരിയെ ലൈംഗികസുഖത്തിന്റെ ഭാഗമായിപ്പോലും പലരും കണ്ടിരുന്നില്ല. 1559ല്‍ റിയാല്‍ഡോ കൊളംബോയാണ് സ്ത്രീകളിലെ സുഖത്തിന്റെ അടിത്തറ കൃസരിയാണെന്ന് പ്രസ്താവിച്ചത്. എന്നിട്ടും 20പതാം നൂറ്റാണ്ടുവരെ ലൈംഗികസുഖത്തില്‍ ഈ അവയവം വഹിക്കുന്ന പങ്ക് അജ്ഞതമൂടിക്കിടന്നു. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്താന്‍ കഴിയുമെന്ന് സിഗ്മണ്ട് ഫ്രോയിഡ് പിന്നീട് കണ്ടത്തിയെങ്കിലും സ്ത്രീകള്‍ പക്വതയെത്തുമ്പോള്‍ കൃസരി നല്‍കുന്ന സന്തോഷത്തെക്കാള്‍ കൂടുതല്‍ യോനിയുടെ ഉത്തേജനം നല്‍കുന്നു എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.
എന്നാല്‍ ഇത് ശരിയായിരുന്നു എങ്കില്‍ സ്ത്രീകളില്‍ വലിയൊരുവിഭാഗം ഒരിക്കലും രതിമൂര്‍ച്ഛ അനുഭവിക്കുമായിരുന്നില്ല. 30 മുതല്‍ 40 ശതമാനം വരെ സ്ത്രീകള്‍ യോനിയില്‍ ലിംഗം പ്രവേശിക്കുന്നതു കൊണ്ട് മാത്രം രതിമൂര്‍ച്ഛയിലെത്തുന്നില്ല. അവര്‍ക്ക് കൃസരിയെക്കൂടി ഉത്തേജിപ്പിച്ചാലെ തൃപ്തി ലഭിക്കൂ. എന്നാല്‍ ഈ കണ്ടെത്തല്‍ ഗവേഷണത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. കാരണം കഌറ്റോറിസാണ് ലൈംഗികതയുടെ അടിസ്ഥാനമെങ്കില്‍ യോനി വഹിക്കുന്ന പങ്കും ചിലരില്‍ മാത്രം കാണപ്പെടുന്ന യോനി വഴിയുള്ള രതിമൂര്‍ച്ഛയും വിശദീകരണങ്ങള്‍ക്കപ്പുറത്ത് നിലകൊള്ളുന്നു.
ഒപ്പം വളരെ രസകരമായ ഒരു സംഗതികൂടി കോമിസാറുക്ക് കണ്ടെത്തി;യോനിയെ ഉത്തേജിപ്പിക്കുക വഴി വേദന മസ്തിഷ്‌കത്തിലെത്തുന്നത് തടയാം!
ഇതിനായി നട്ടെല്ല് തകര്‍ന്ന സ്ത്രീകളുടെ യോനിയില്‍ അദ്ദേഹം പരീക്ഷണം നടത്തുകയും അവര്‍ക്ക് ലൈംഗികസുഖം അനുഭവിക്കാം എന്ന് കണ്ടെത്തുകയും ചെയ്തു. അങ്ങനെ,കുറവാണെങ്കിലും യോനി വഴിയും രതിമൂര്‍ച്ഛ അനുഭവിക്കാം എന്ന് അദ്ദേഹം കണ്ടെത്തി.

യോനിയില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ നട്ടെല്ലിന് പുറത്തൂടെ സഞ്ചരിക്കുന്നു എന്നതിനാലാണ് ഈ പ്രതിഭാസം. ‘കൃസരി വഴി അനുഭവിക്കുന്ന രതിമൂര്‍ച്ഛ യോനിക്ക് ചുറ്റും മാത്രം അനുഭവപ്പെടുമ്പോള്‍ യോനിയെ ഉത്തേജിപ്പിക്കുന്നത് വഴി ശരീരമാസകലം സുഖമനുഭവിക്കാം.’ കോമിസാറുക്കിന്റെ കണ്ടെത്തല്‍.
ഈ കണ്ടെത്തല്‍ മറ്റൊരു സാധ്യതയിലേക്കാണ് വാതില്‍ തുറക്കുന്നത്. യോനിയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തരീതിയിലാണ് സന്തോഷം അനുഭവപ്പെടുന്നതെങ്കില്‍ രതിമൂര്‍ച്ഛയുടെ കാണാക്കയങ്ങളില്‍ മുങ്ങിത്താഴാന്‍ ഇനി എന്തെല്ലാം വഴികളാണ് മനുഷ്യനുമുമ്പില്‍ ബാക്കികിടക്കുന്നത്?
ജി-സ്‌പോട്ട് എവിടെയെല്ലാം?
1950ല്‍ ജര്‍മ്മന്‍ ഗൈനക്കോളജിസ്റ്റ് ഏണ്‍സ്റ്റ് ഗ്രാഫന്‍ബര്‍ഗാണ് ജി-സ്‌പോട്ട് എന്ന പ്രയോഗം കൊണ്ടുവരുന്നത്. തന്റെ ഗവേഷണത്തിനിടയില്‍ യോനീഭിത്തിക്കുള്ളിലെ ഒരു പ്രത്യേകഭാഗത്ത് സ്പര്‍ശിക്കുന്നത് രതിമൂര്‍ച്ഛ പ്രദാനം ചെയ്യും എന്ന് മനസിലാക്കിയ അദ്ദേഹം അതിനെ ജി-സ്‌പോട്ട് എന്ന് വിളിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ലോകം ജി-സ്‌പോട്ടിനെപ്പറ്റി കഥകള്‍ മെനയാനും ദമ്പതികള്‍ ജി-സ്‌പോട്ടുകള്‍ തപ്പാന്‍ മണിക്കൂറുകള്‍ ചെലവിടാനും തുടങ്ങി. എന്നാല്‍ ചില ഫെമിനിസ്റ്റുകളുടെ അഭിപ്രായത്തില്‍, ക്ലിറ്റോറിസില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനും യോനിയില്‍ ലൈംഗികതയെ തളച്ചിടാനുമുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമമായിരുന്നു ജി-സ്‌പോട്ട് എന്ന കള്ളക്കഥ.
എന്നിരുന്നാലും യോനിവഴിയും ക്ലിറ്റോറിസ് വഴിയും രതിമൂര്‍ച്ഛ അനുഭവിക്കുന്ന സ്ത്രീകള്‍ തമ്മില്‍ പ്രകടമായമാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഒപ്പം ജി-സ്‌പോട്ട് എന്നത് സത്യമായാലും അല്ലെങ്കിലും ക്ലിറ്റോറിസിന്റെ ഉത്തേജനത്തിന് മാത്രമേ പൂര്‍ണ ലൈംഗികസുഖം പ്രദാനം ചെയ്യാനാവൂ എന്നും ഗവേഷകനായ ജാനിനി ഉറപ്പ് പറയുന്നു.
പുറമെ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി 9 സെ.മീ നീളത്തില്‍ ഉള്ളിലോട്ട് നീണ്ടുകിടക്കുന്ന ക്ലിറ്റോറിസാണ് സ്ത്രീകളില്‍ ഏറ്റവും ലോലമായ ലൈംഗികാവയവവും. എന്നാല്‍ ഇതിന്റെ അഗ്രം മാത്രമാണ് പുറമെ കാണുന്നത് എന്നും അദ്ദേഹം പറയുന്നു.
ഒരേ ഭ്രൂണകലയില്‍ നിന്ന് രൂപപ്പെടുന്നു എന്നതിനാല്‍ ക്ലിറ്റോറിസിനെ ഇരട്ടത്തലയുള്ള ലിംഗം എന്നും ചിലര്‍ വിളിക്കുന്നു. എന്നാല്‍ ലിംഗത്തില്‍ നിന്നും വ്യത്യസ്തമായി ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളെക്കൂടി അടിസ്ഥാനമാക്കിയാണ് ക്ലിറ്റോറിസ് ഉത്തേജിപ്പിക്കപ്പെടുന്നത്.
വലിപ്പം കാര്യമാണോ?
കൃസരിയുടെ വലിപ്പം രതിമൂര്‍ച്ഛയെ ബാധിക്കാം എന്ന അനുമാനത്തില്‍ സ്ത്രീകളില്‍ നടത്തിയ ഒരു പഠനം അക്ഷരാര്‍ത്ഥത്തില്‍ ഗവേഷകരെ ഞെട്ടിച്ചു. വലിപ്പം കുറഞ്ഞ് യോനീകവാടത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന രീതിയില്‍ കൃസരി ഉള്ള സ്ത്രീകളാണ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി രതിമൂര്‍ച്ഛ അനുഭവിക്കുന്നത് എന്നായിരുന്നു കണ്ടെത്തല്‍.
കൂട്ടിവായിക്കുമ്പോള്‍ സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്തിച്ചേരാനായി ധാരാളം വഴികളുണ്ട് എന്ന നിഗമനത്തിലാണ് നാം ചെന്നുചേരുക. മുലക്കണ്ണുകള്‍ തഴുകുന്നതുപോലും സ്ത്രീയെ തരളിതയാക്കിയേക്കാം. അതിനാല്‍ തന്നെ ക്ലിറ്റോറിസ്,യോനി തുടങ്ങി കഴിയുന്നത്ര പ്രദേശങ്ങള്‍ തലോടപ്പെടാനാവും അവള്‍ ആഗ്രഹിക്കുക.
അതിനാല്‍ത്തന്നെ സാധാരണ ബന്ധപ്പെടലില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കഴിയാത്ത സ്ത്രീകളോട് നിരന്തരപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം സ്വന്തം ശരീരവുമായി നിരന്തരസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും ശരീരത്തെ അറിയാനും. കാരണം നിങ്ങള്‍ ഇന്നറിയുന്ന നിങ്ങളുടെ ശരീരം ലൈംഗികമായ മാറ്റങ്ങള്‍ക്ക് വളരെപ്പെട്ടെന്നുതന്നെ വിധേയമായേക്കാം,നിങ്ങള്‍ അറിയാതെ തന്നെ.

പുരുഷലൈംഗികതയെപ്പറ്റി ആര്‍ക്കുമറിയാത്ത 10 രഹസ്യങ്ങള്‍


ലൈംഗികതയുടെ കാര്യത്തില്‍ പുരുഷശരീരം വളരെ ലളിതമാണെന്നും പുരുഷന് ലൈംഗികസംപ്തൃപ്തി ലഭിക്കാന്‍ വളരെ എളുപ്പമാണ് എന്നുമാണോ നിങ്ങളുടെ ധാരണ. എങ്കില്‍ അത് തിരുത്താന്‍ തയ്യാറായിക്കോളൂ. പുരുഷലൈംഗികതയെക്കുറിച്ച് ആര്‍ക്കുമറിയാത്ത 10 രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഫോക്‌സ് ന്യൂസിന്റെ പുതിയ പഠനം.
1. ശുക്ലത്തിന്റെ ചലനം
എല്ലാ ശുക്ലകണങ്ങളും അണ്ഡവുമായി കൂടിച്ചേരാനായി ശ്രമിക്കുന്നില്ല. യോനിയിലേക്ക് നിക്ഷേപിക്കപ്പെടുന്ന ശുക്ലകണങ്ങളില്‍ ചിലത് കൂടിച്ചേര്‍ന്ന് താല്‍ക്കാലികമായി വഴുവഴുപ്പുള്ള രൂപമായി മാറുന്നു. പിന്നീട് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ഇവ വിഘടിക്കുകയും അണ്ഡാശയത്തിലേക്കുള്ള യാത്ര സുഗമമാകുകയും ചെയ്യുന്നു. അങ്ങനെ അവയില്‍ ഏതെങ്കിലും ഒരു കണിക അണ്ഡവുമായി കൂടിച്ചേരുകയും ഗര്‍ഭധാരണം സാധ്യമാകുകയും ചെയ്യുന്നു.
2.ഓക്‌സിടോസിന്‍ പുരുഷന്മാരെയും ബാധിക്കുന്നു
മുലയൂട്ടുമ്പോഴും സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുരുഷന്മാരിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്വാസം എന്ന വികാരം ഉണ്ടാകുമ്പോഴാണ് പുരുഷന്മാരില്‍ ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
3.ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ വര്‍ധന സെക്‌സ് കുറയ്ക്കുന്നു
പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നത് സെക്‌സ് ആസ്വദിക്കാന്‍ സഹായിക്കും എന്നതാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത് എങ്കിലും പുതിയ പഠനങ്ങള്‍ പറയുന്നത് അമിതമായ ടെസ്റ്റോസ്റ്റിറോണ്‍ വൈവാഹികജീവിതം തകര്‍ക്കും എന്നാണ്. വിവാഹമോചിതരാകുന്ന ആളുകളിലെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ അധികമാണ് എന്നാണ് കണ്ടെത്തല്‍.
4.സെക്‌സിനിടെ സംഭവിക്കുന്ന മരണം
സെക്‌സിനിടെ പുരുഷന്‍ മരിക്കുന്ന സംഭവങ്ങളെപ്പറ്റി പഠിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. ഇത്തരം മരണങ്ങള്‍ കൂടുതലായും സംഭവിക്കുന്നത് അമിതമായി ഭക്ഷണവും മദ്യവും കഴിച്ച ശേഷം ഏര്‍പ്പെടുന്ന സംഭോഗങ്ങളിലാണ്. മാത്രമല്ല മിക്കപ്പോഴും അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇത്തരത്തില്‍ മരിക്കുന്നത്.
5.രതിമൂര്‍ച്ഛ അനുഭവിക്കാത്ത പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിന് സാധ്യത
സ്തനാര്‍ബുദം പുരുഷന്മാരില്‍ വിരളമാണെങ്കിലും ഈ അസുഖം ബാധിക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗത്തിനും രതിമൂര്‍ച്ഛ ഉണ്ടായതായി കാണുന്നില്ല.
6.വിരലിന്റെ വലിപ്പം നോക്കി ലിംഗത്തിന്റെ വലിപ്പം പറയാം
പുരുഷന്റെ മോതിരവിരലിന് നടുവിരലിനേക്കാള്‍ വലിപ്പം കൂടുതലാണെങ്കില്‍ അയാളുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുതലും ലിംഗം വലിപ്പമേറിയതും ആയിരിക്കും. മോതിരവിരല്‍ നടുവിരലിനെക്കാള്‍ ചെറുതാണെങ്കില്‍ മറിച്ചും.
7.സ്ത്രീകളേക്കാള്‍ വേഗത്തില്‍ പുരുഷന്മാര്‍ പ്രണയത്തില്‍ വീഴുന്നു
ഡോ.ഹെലന്‍ ഫിഷറിന്റെ അഭിപ്രായത്തില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ വേഗത്തില്‍ പ്രണയത്തില്‍ വീഴുന്നു. ഒരു നോട്ടം കൊണ്ട് പോലും പുരുഷനെ വശത്താക്കാം.
8.കുടുംബബന്ധത്തിന്റെ തീവ്രത ടെസ്റ്റോസ്റ്റിറോണിനെ പരിമിതപ്പെടുത്തുന്നു
ശക്തമായ കുടുംബബന്ധം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ കുറയ്ക്കുന്നതാാണ് 2001ല്‍ മെയോ ക്ലിനിക് നടത്തിയ പഠനം പറയുന്നത്. അച്ഛനാകുമ്പോള്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ക്രമാതീതമായി കുറയുന്നു.
9.ശോധന രതിമൂര്‍ച്ഛയ്ക്ക് സമാനമായ സന്തോഷം തരുന്നു
പുരുഷന്മാരില്‍ ശോധന, രതിമൂര്‍ച്ഛയ്ക്ക് തുല്യമായ അനുഭൂതി നല്‍കുന്നതായി 2002ല്‍ നടന്ന പഠനം തെളിയിക്കുന്നു. സെക്‌സില്‍ അനുഭവിക്കുന്ന അതേ ശാരീരികവ്യതിയാനങ്ങള്‍ ശോധനയിലും പുരുഷന്മാര്‍ അനുഭവിക്കുന്നു.
10. പുരുഷന്മാര്‍ അസ്വാഭാവിക ലൈംഗികത ഇഷ്ടപ്പെടുന്നു
പൊതുസ്ഥലങ്ങളില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള ലൈംഗിക അസ്വാഭാവികതകള്‍ ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാര്‍.

നിങ്ങളുടെ ഭാര്യ ഒരു അമ്മ കൂടിയാണോ? എങ്കില്‍ സെക്‌സിന് മുമ്പ് അല്‍പ്പം മുന്‍കരുതല്‍ ആകാം

നിങ്ങളുടെ ഭാര്യ ഒരു അമ്മ കൂടിയാണോ? വീട്ടുജോലികളെല്ലാം ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഭാര്യയോട് സെക്‌സ് ചെയ്യാമോ എന്ന് ചോദിക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നാറുണ്ടോ? എങ്കില്‍ സെക്‌സിന് പറ്റിയ സമയം ഏതെന്ന് ചോദിക്കാതെ തന്നെ അറിയാന്‍ ഈ യൂട്യൂബ് വീഡിയോ സഹായിക്കും. പേടിക്കേണ്ട ഈ വീഡിയോ പൂര്‍ണ്ണമായും വിശ്വസിക്കാം,കാരണം എമിലി റൈറ്റ് എന്ന 31കാരിയായ ഒരു അമ്മ തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

1.കുട്ടികള്‍ ഉറങ്ങിയോ?
ഓ അവരൊക്കെ എപ്പഴേ ഉറങ്ങി എന്ന് വിചാരിച്ച് സന്തോഷിക്കാന്‍ വരട്ടെ. അവര്‍ ഉറങ്ങിയിട്ട് 45 മിനിറ്റ് ആയില്ല എങ്കില്‍ ആ മോഹം ഇന്നത്തേക്ക് മാറ്റി വയ്ക്കാനാണ് എമിലി ഉപദേശിക്കുന്നത്. കാരണം അവര്‍ എപ്പോള്‍ വേണമെങ്കിലും ഉണരാം. മാത്രമല്ല ഭാര്യ കിടന്ന് അര മണിക്കൂറിനുള്ളില്‍ത്തന്നെ ഉറക്കമായി എങ്കില്‍ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ നില്‍ക്കണ്ട. പിന്നെ എന്താ ഉണ്ടാവുക എന്ന് പറയേണ്ട കാര്യമില്ലല്ലോ.
2.വീട് വൃത്തിയായാണോ ഇരിക്കുന്നത്?
വീട് അഴുക്കുമൂടിക്കിടക്കുകയാണെങ്കില്‍,കഴുകാനുള്ള തുണികള്‍ കൂട്ടിയിട്ടിരിക്കുകയാണെങ്കില്‍ നല്ല കുട്ടിയായി വല്ല ടിവിയും കണ്ടിരുന്നോളൂ. സെക്‌സ് പോയിട്ട് ‘സെ’എന്ന് പോലും പറയാതിരിക്കുന്നതാണ് നല്ലത്.
3.ഭാര്യ മുടി വെട്ടിയൊതുക്കിയിട്ട് എത്ര നാളായി?
സ്വന്തമായോ, ബ്യൂട്ടി പാര്‍ലറില്‍ പോയോ മുടി ഭംഗിയായി വെട്ടിയൊതുക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കാറുണ്ട്. ഇത് വെറും സൗന്ദര്യം മാത്രം നോക്കിയല്ല, അത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൂടി നല്‍കുന്നുണ്ട്. എന്താ, കഴിഞ്ഞ നാലഞ്ച് ആഴ്ചയായി മുടി തൊട്ടിട്ടേ ഇല്ലെന്നോ. എങ്കില്‍ അല്‍പ്പം കാത്തിരിക്കൂ, അവള്‍ ഒന്ന് മുടിയൊക്കെ ഒതുക്കി ആത്മവിശ്വാസം കൂട്ടും വരേയ്ക്കും.
4.അവള്‍ എത്ര വൈന്‍ കഴിച്ചു?
ഇത് നമ്മളില്‍ പലര്‍ക്കും അപരിചിതമായിരിക്കും. കാരണം വെള്ളമടി ആണുങ്ങളുടെ കുത്തകയാണല്ലോ. ഇനി അഥവാ നിങ്ങളിടെ ഭാര്യയ്ക്ക് അല്‍പ്പം കളിക്കുന്ന ശീലമുണ്ടെങ്കില്‍ ഒരു രണ്ട് പെഗ്ഗ് നിങ്ങള്‍ തന്നെ ഒഴിച്ച് കൊടുത്ത് ഒന്നു ചൂടുപിടിപ്പിക്കുന്നത് നന്നായിരിക്കും. ഓര്‍ക്കുക രണ്ടേ രണ്ടു പെഗ്ഗ്, ഓവറായാല്‍ കുളമാകുമേ എല്ലാം.
5.ഇതാണ് ബെസ്റ്റ് ടൈം
കുട്ടികള്‍ ഉറങ്ങിയിട്ട് 45 മിനിറ്റ് കഴിഞ്ഞോ, വീടെല്ലാം വൃത്തിയായിരിക്കുകയാണോ, ഭാര്യ മുചിയൊക്കെ ഒതുക്കിക്കെട്ടി സുന്ദരിയായി അല്‍പ്പം വൈന്‍ കഴിച്ച്(കഴിക്കാത്തവരെ നിര്‍ബന്ധിക്കല്ലേ!)ഇരിക്കുകയാണോ. എന്നാല്‍ ഇതുതന്നെ ബെസ്റ്റ് ടൈം!

അറിയാമോ, മധ്യ വയസ്‌കരായ 37% സ്ത്രീകളും ഉറക്കത്തില്‍ രതിമൂര്‍ച്ഛയനുഭവിക്കുന്നു!!!

സ്വപ്‌ന സ്ഖലനം എന്ന് നമ്മളെല്ലാവരും കേട്ടു കാണും. ഉറക്കത്തിനിടയില്‍ കാമോദ്ദീപകമായ സ്വപ്‌നങ്ങള്‍ കണ്ട് പുരുഷന്മാരില്‍ സംഭവിക്കുന്ന സ്ഖലനത്തിനാണ് സ്വപ്‌ന സ്ഖലനം എന്നു പറയുന്നത്. എന്നാല്‍ ഇത് സ്ത്രീകളിലും സംഭവിക്കുന്നുണ്ട് എന്നറിയാമോ?


കൗമാരകാലത്തെ കാമനകളില്‍ വിരിയുന്നതും, പിന്നീട് മുതിരുമ്പോള്‍ കൈവിട്ടുപോകുന്നതുമായ ഒരു പ്രതിഭാസമാണ് സ്ത്രീകള്‍ക്ക് സ്വപ്‌നത്തില്‍ സംഭവിക്കുന്ന ഈ രതിമൂര്‍ച്ഛ. എന്നാല്‍ ഈയിടെ നടത്തിയ ഒരു ഗവേഷണത്തില്‍ പറയുന്നത് 40നും 55നും ഇടയില്‍ പ്രായമുള്ള 37% സ്ത്രീകളും സ്വപ്‌നത്തില്‍ രതിമൂര്‍ച്ഛയനുഭവിക്കുന്നവരാണെന്നാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അവര്‍ ഇത്തരത്തില്‍ സുഖമനുഭവിക്കുന്നുണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു.
സ്വയംഭഗമോ, സംഭോഗമോ പോലെ ശാരീരികമല്ല ഉറക്കത്തില്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛയെന്ന് ഗവേഷക സംഘത്തില്‍ അംഗമായ ജെയ്ഡ് എന്ന 24കാരി പറയുന്നു. ‘അത് തലച്ചോര്‍ തരുന്ന ഒരുതരം സമ്മാനമാണ്,’ ജെയ്ഡ് പറയുന്നു.
ഉറക്കത്തിലെ രതിമൂര്‍ച്ഛ എങ്ങനെ സംഭവിക്കുന്നു മുതലായ വിശദീകരണവും ഗവേഷകര്‍ നല്‍കുന്നുണ്ട്. ഇത് സംഭവിക്കാന്‍ പല കാരണവും ഉണ്ടത്രേ.
ഒത്തിരി നാളുകളായി രതിമൂര്‍ച്ഛ അനുഭവിച്ചിട്ടില്ലാത്ത ഒരാള്‍ കമിഴ്ന്നു കിടന്ന് ഉറങ്ങുകയാണെങ്കില്‍, പ്രത്യേകിച്ചും തളര്‍ച്ചയോടെയാണെങ്കില്‍ ഇത്തരത്തില്‍ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാമോദ്ദീപകരമായ ചിന്തകള്‍ കൂടിയാകുമ്പോള്‍ സാധ്യത ഏറുകയും ചെയ്യും.
ലൈംഗികാവയവങ്ങളുടെ ഉത്തേജനമോ, പോണ്‍ വീഡിയോ കാണലോ ഒന്നും സംഭവിച്ചില്ലെങ്കില്‍പ്പോലും ഇത്തരത്തില്‍ രതിമൂര്‍ച്ഛയുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്നത് തലച്ചോറും ചിന്തകളുമാണ്.
പൊതുവില്‍ പതിവായി രതിമൂര്‍ച്ഛ എന്ന അവസ്ഥ അനുഭവിക്കുന്ന സ്ത്രീകള്‍ വെറും 25% മാത്രമാണ്. പുരുഷന്മാരില്‍ ബഹുഭൂരിപക്ഷവും സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്തുമ്പോഴാണ് ഇത്. എന്നാല്‍ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ: ഡെബ്ബി ഹെര്‍ബനിക് പറയുന്നത് പ്രായം കൂടുംതോറും സെക്‌സിവൂടെ തന്നെ രതിമൂര്‍ച്ഛയിലെത്താനുള്ള സ്ത്രീകളുടെ കഴിവ് വര്‍ദ്ധിക്കുമെന്നാണ്. തന്നെ മനസ്സിലാക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്ന സ്ഥിരമായ പങ്കാളി, അനുഭവപരിചയം എന്നിവയാണ് സെക്‌സിലൂടെ തന്നെ രതിമൂര്‍ച്ഛയനുഭവിക്കാന്‍ സ്ത്രീകളെ സഹായിക്കുക.

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍


പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ?
1. ഗര്‍ഭാശയമുഖം
നിങ്ങള്‍ ബന്ധപ്പെടുന്നതിനിടെ ലിംഗം ഗര്‍ഭാശയമുഖത്തോടടുക്കുകയാണെങ്കില്‍ സെക്‌സ്‌ പൊസിഷന്‍ മാറ്റാന്‍ ശ്രമിക്കണം. കാരണം ഈ സ്ഥലം യോനിയെയും ഗര്‍ഭാശയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍ ആണ്‌. ഇവിടെയാണ്‌ ഭ്രൂണം വളരുക. ഇവിടെ സെക്‌സിന്‌ പറ്റിയ ഇടമല്ല.
എന്നാല്‍ ഇത്തരം സന്ദര്‍ഭം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്‌. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികതാല്‍പര്യത്തോടെ ബന്ധപ്പെടുമ്പോള്‍ യോനി, സാധാരണത്തേതിനെക്കാള്‍ അല്‍പ്പം കൂടി ആഴമുള്ളതാകും. മസിലുകള്‍ വികസിക്കുന്നതാണ്‌ കാരണം. അതിനാലാണ്‌ ലിംഗം ഗര്‍ഭാശയ മുഖത്തോടടുക്കുന്നത്‌. അതിനാല്‍ അവളെ വേദനിപ്പിക്കാത്ത മറ്റൊരു പൊസിഷന്‍ തെരഞ്ഞെടുത്ത്‌ തൃപ്‌തയാക്കാം.
2. ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം
ക്ലിറ്റോറിസ്‌ എന്നാല്‍ സ്‌ത്രീയുടെ ലൈംഗികാനുഭൂതിയുടെ താവളം എന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ചില സ്‌ത്രീകള്‍ ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം സ്‌പര്‍ശിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളി അവരിലൊരാളാണെങ്കില്‍ നിരാശപ്പെടേണ്ട. പകരം ക്ലിറ്റോറിസിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. എന്നാല്‍ പങ്കാളിക്ക്‌ വിരോധമില്ലെങ്കില്‍ അവിടെ സ്‌പര്‍ശിക്കാവുന്നതാണ്‌.
3. പാദങ്ങള്‍
പാദങ്ങളില്‍ സ്‌പര്‍ശിക്കുന്നത്‌ സെക്‌സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ കാരണമാകും. ഇത്‌ രതിമൂര്‍ച്ഛയിലെത്തുന്നതിനും തടസ്സം വരുത്തും. ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച്‌ സോക്‌സ്‌ ധരിച്ച്‌ സെക്‌സിലേര്‍പ്പെടുന്നത്‌ കൂടുതല്‍ രതിസുഖം നല്‍കും; രതിമൂര്‍ച്ഛയും. കാരണം സോക്‌സ്‌ ധരിക്കുമ്പോള്‍ കാലിന്‌ മറ്റ്‌ സ്‌പര്‍ശനങ്ങള്‍ വഴിയുണ്ടാകുന്ന അലോസരങ്ങള്‍ കുറയുന്നു.
4. ഗുദം
ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്‌സ്‌ (Anal Sex) പലരും പരീക്ഷിക്കാറുണ്ട്‌. എന്നാല്‍ നിങ്ങളുടെ പങ്കാളിക്ക്‌ സൗകര്യപ്രദമല്ലെങ്കില്‍ ഇതിന്‌ മുതിരാതിരിക്കുന്നതാണ്‌ നല്ലത്‌. കാരണം ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണ്‌. ചിലപ്പോള്‍ വിരലുകളുടെ സ്‌പര്‍ശം പോലും അവിടം അസ്വസ്ഥമാക്കിയേക്കാം. Journal of Sexual Medicine എന്ന മാസികയുടെ പഠനപ്രകാരം ഭൂരിപക്ഷം സ്‌ത്രീകളും ലൂബ്രിക്കന്റുകളുപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. മികച്ച ലൂബ്രിക്കന്റ്‌ ഉപയോഗിച്ചില്ലെങ്കില്‍ Anal Sex വേദനാജനകമായി മാറാനും സാധ്യതയുണ്ട്‌. അതിനാല്‍ പൂര്‍ണ്ണ സമ്മതത്തോടെയും ലൂബ്രിക്കന്റുകളുപയോഗിച്ചും മാത്രമേ Anal Sexന്‌ മുതിരാകൂ.

വീട്ടില്‍ ഉലുവയുണ്ടോ? ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാം..!!


ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനായി വിദേശനിര്‍മ്മിതമായ ഒരുപിടി ഗുളികകളും ക്രീമുകളുമെല്ലാം നാം പരീക്ഷിക്കാറുണ്ട്‌. എന്നാല്‍ ഇത്തരം വിലകൂടിയ വസ്‌തുക്കളെക്കാള്‍ ഗുണം ചെയ്യും നമ്മുടെ നാട്ടില്‍ സുലഭമായ ഉലുവ എന്നാണ്‌ പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്‌. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള ‘സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റിവ്‌ ക്ലിനിക്കല്‍ ആന്റ്‌ മോളിക്യുലാര്‍ മെഡിസിന്‍’ എന്ന സ്ഥാപനമാണ്‌ ഇതു തെളിയിച്ചിരിക്കുന്നത്‌.
ആയുര്‍വേദ മരുന്നായും, സുഗന്ധവ്യഞ്‌ജനമായുമെല്ലാം നാം ഉപയോഗിക്കുന്ന ഉലുവയുടെ മറ്റ്‌ അനേകം ഗുണങ്ങള്‍ ആയുര്‍വേദ പുസ്‌തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ രാജസ്ഥാന്‍, ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌, ഉത്തരാഞ്ചല്‍, മദ്ധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളാണ്‌ ഉലുവകൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത്‌.
ഉലുവയില്‍ അടങ്ങിയിട്ടുള്ള ‘സാപനിന്‍സ്‌ (Saponins)’ എന്ന പദാര്‍ത്ഥം പുരുഷലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്‌റ്റിറോണിനെ പോഷിപ്പിക്കും എന്നാണ്‌ പഠനം പറയുന്നത്‌.
ഉലുവയുടെ മറ്റു ഗുണങ്ങള്‍ ഇവയാണ്‌:
1. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു.
2. ഉലുവയിലെ ‘galactomannan’ എന്ന പദാര്‍ത്ഥം ഹൃദയധമനീരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
3. ഉലുവ വെറുതെ കഴിക്കുന്നത്‌ ദഹനത്തിനു സഹായിക്കുകയും അസിഡിറ്റി ഇല്ലാതാക്കുകയും ചെയ്യുന്നു.
4. ഉലുവ കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നത്‌ തൊലിയിലെ പാടുകള്‍, സൂര്യാഘാതത്താല്‍ ഏറ്റ പൊള്ളലുകള്‍, കരപ്പന്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.
5. മുടികൊഴിച്ചില്‍ തടയാനും ഉത്തമൗഷധമാണ്‌ ഉലുവ. രാത്രി വെള്ളത്തില്‍ പൊതിര്‍ത്തിടുന്ന ഉലുവ രാവിലെയെടുത്ത്‌ അരച്ച്‌ കുഴമ്പുരൂപത്തിലാക്കിയെടുക്കുക. ശേഷം ഇത്‌ മുടിയില്‍ തേച്ചു പിടിപ്പിക്കുക. 10-15 മിനിറ്റു ശേഷം കഴുകിക്കളയുക. ഇത്‌ പതിവായി ചെയ്‌താല്‍ മുടികൊഴിച്ചില്‍ തടയാം

സെക്‌സിന്‌ ശേഷമുള്ള 15 നിമിഷങ്ങള്‍…


മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്‌ സെക്‌സ്‌. അതിനാലാണ്‌ ലോകമെങ്ങും ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനുമുള്ള വിവിധ ഗവേഷണങ്ങളും പുത്തന്‍ മരുന്നുകളുടെ കണ്ടുപിടുത്തവുമെല്ലാം നടക്കുന്നത്‌. സെക്‌സിന്റെ തുടക്കം, പരസ്‌പരമുള്ള ആസ്വാദനം എന്നിവയിലെല്ലാം പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ സെക്‌സിന്‌ ശേഷമോ? സെക്‌സിന്‌ ശേഷം ഉറക്കമല്ലാതെന്ത്‌ എന്നാണോ നിങ്ങള്‍ പറയാന്‍ തുടങ്ങുന്നത്‌? എന്നാല്‍ വരട്ടെ, സെക്‌സിന്‌ ശേഷമുള്ള 15 മിനിറ്റുകള്‍ പൂര്‍വ്വകേളിപോലെയോ, ലൈംഗിക ബന്ധം പോലെയോ തന്നെ പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ്‌ ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്‌.
കാനഡയിലെ ടൊറന്റോയിലുള്ള രണ്ടു യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ്‌ ഈ പഠനത്തിനു പിന്നില്‍. 450 പേരിലായി മൂന്നു മാസം നീണ്ട പഠനത്തിനു ശേഷമാണ്‌ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്‌. പഠന റിപ്പോര്‍ട്ട്‌ Archives of Sexual Behaviour Journal എന്ന മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഈ ഗവേഷകരുടെ അഭിപ്രായത്തില്‍ സെക്‌സിന്‌ ശേഷം പുറംതിരിഞ്ഞു കിടന്നുറങ്ങാതെ അല്‍പ്പനേരം പരസ്‌പരം തലോടിയും ലാളിച്ചും ചെലവിടുന്നത്‌ പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കും. ഒപ്പം ലൈംഗികജീവിതവും. ഇതുവരെയുള്ള ധാരണ, ഇത്തരത്തില്‍ സെക്‌സിനുശേഷം ലാളനകള്‍ കൊതിക്കുന്നത്‌ സ്‌ത്രീകള്‍ മാത്രമാണ്‌ എന്നായിരുന്നു. എന്നാല്‍ പുരുഷന്മാരും അതിഷ്ടപ്പെടുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍. വിവാഹം കഴിഞ്ഞ്‌ ഏറെ നാളായവരില്‍പ്പോലും ഇത്തരം പരിലാളനകള്‍ വലിയ മാറ്റമുണ്ടാക്കുമത്രെ. അതിനാല്‍ ഇനി സെക്‌സിനു ശേഷം ഒരല്‍പ്പം സ്‌നേഹം കൂടിയാകാം, എന്താ?

സ്വയംഭോഗം – അറിയേണ്ടതെല്ലാം


സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ്‌ സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന്‌ വിളിക്കുന്നത്‌. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ്‌ ടോയ്‌സ്‌’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.

ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?
മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.
എന്തിനാണ്‌ ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്‌?
സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക്‌ ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച്‌ താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ്‌ സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയാത്തവര്‍ക്ക്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്തി പതിയെ സെക്‌സിലേക്ക്‌ കടക്കാനാണ്‌. പുരുഷന്മാരില്‍ വന്ധ്യതയുടെ സാധ്യതയുണ്ടോ എന്ന്‌ പരിശോധിക്കാനും ഉദ്ധാരണക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സ്വയംഭോഗത്തിലൂടെ പുറത്തു വരുന്ന ശുക്ലമാണ്‌ പരിശോധനയ്‌ക്കെടുക്കുന്നത്‌.
സ്വയംഭോഗം സാധാരണമാണോ?
മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌.
പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.
സ്വയംഭോഗം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമോ?
സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ്‌ വൈദ്യശാസ്‌ത്രം കാണുന്നത്‌. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്‌. ഇത്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നവരില്‍ കുറ്റബോധമുളവാക്കാനും തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നിക്കാനും സാധ്യതയുണ്ട്‌.
വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത്‌ സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്‌പരം സെക്‌സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച്‌ ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.
അമിതമായ സ്വയംഭോഗം ചിലരില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്‌ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

ആഴ്ചയില്‍ നാലു തവണ സെക്‌സ് ചെയ്യൂ! കിഡ്‌നി സ്‌റ്റോണില്‍ നിന്ന് രക്ഷ നേടാം

കിഡ്‌നി സ്‌റ്റോണ്‍ (മൂത്രാശയത്തിലെ കല്ല്) മൂലം വിഷമിക്കുന്നയാളാണോ നിങ്ങള്‍? എങ്കിലിതാ രോഗത്തിനായി ഏറ്റവും നല്ല ചികിത്സ; ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും പങ്കാളിയുമായി സെക്‌സിലേര്‍പ്പെടുക. തുര്‍ക്കിയിലെ അങ്കാരയിലുള്ള ‘ക്ലിനിക് ഓഫ് അങ്കാര ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍’ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂത്രാശയത്തിലെ കല്ല് എളുപ്പത്തില്‍ പുറത്തു പോകാന്‍ സെക്‌സ് സഹായിക്കുമെന്നും പഠനം പറയുന്നു.

കിഡ്‌നി സ്‌റ്റോണ്‍ അസുഖമുള്ള 75 പേരെ ഗവേഷണവിധേയരാക്കിയാണ് പഠനം ഈ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുത്. ഇതിനായി ആദ്യം ചെയ്തത് ഇവരെ മൂന്നു ഗ്രൂപ്പുകളാക്കി തിരിക്കുകയായിരുന്നു. ഇതില്‍ ആദ്യത്തെ ഗ്രൂപ്പിലുള്ളവരോട് തങ്ങളുടെ പങ്കാളിയുമായി ആഴ്ചയില്‍ മൂന്നോ നാലോ തവണ വീതം സെക്‌സിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു.
അടുത്ത ഗ്രൂപ്പിന് പുരുഷന്മാരില്‍ മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് സ്‌റ്റോണ്‍ പുറത്തു കളയാനുപയോഗിക്കുന്ന ‘ടാംസുലോസിന്‍’ എന്ന മരുന്ന് നല്‍കി. മൂന്നാമത്തെ ഗ്രൂപ്പിന് സാധാരണയായി കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയും നടത്തി.
രണ്ടാഴ്ചയ്ക്കു ശേഷം ഇവരെ ഓരോരുത്തരെയും പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ 31 പേര്‍ ഉള്‍പ്പെട്ട സെക്‌സ് ചികിത്സ നിര്‍ദ്ദേശിച്ചവരില്‍ 26 പേരിലും സ്‌റ്റോണ്‍ പുറത്തുപോയി അസുഖം കുറഞ്ഞതായി കണ്ടെത്തി. ടാംസുലോസിന്‍ നല്‍കിയ 21 പേരില്‍ 10 പേരില്‍ മാത്രമാണ് സ്‌റ്റോണ്‍ പുറത്തുപോയതായി കണ്ടെത്തിയത്. സാധാരണ ചികിത്സ നിര്‍ദ്ദേശിച്ച 23ല്‍ എട്ടു പേരില്‍ മാത്രവും അസുഖം കുറഞ്ഞതായി കണ്ടെത്തി.
6 മില്ലിമീറ്ററില്‍ കുറവ് വലിപ്പമുള്ള കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവരോട് പങ്കാളിയുമായി ഇത്തരത്തില്‍ സെക്‌സിലേര്‍പ്പെടാനാണ് ഗവേഷകര്‍ പറയുന്നത്. അതേസമയം മറ്റുള്ളവര്‍ക്ക് ടാംസുലോസിന്‍ മരുന്ന് നല്‍കുന്നതാണ് നല്ലതെന്നും പറയുന്നു.

കുട്ടികള്‍ ഉണ്ടാകുന്നില്ല ; ആദ്യം സെക്‌സ് ചെയ്യൂ എന്ന് ഡോക്ടര്‍മാര്‍!

വിവാഹം കഴിഞ്ഞ ദമ്പതികളില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരസ്പരമുള്ള ആകര്‍ഷണം ഇല്ലാതാകുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ നാളുകളില്‍ ഇണയുമായി ഒരുപക്ഷേ മിക്ക രാത്രികളിലും ലൈംഗിക കേളികളില്‍ ഏര്‍പ്പെടുന്നു എന്നാണ് പൊതു ധാരണ. പക്ഷേ ലൈംഗികവിദഗ്ധരുടെ അഭിപ്രായത്തില്‍ വിവാഹം കഴിഞ്ഞ പലരും പരസ്പരം ഒന്ന് കെട്ടിപ്പിടിക്കാറുപോലുമില്ല.
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ല എന്ന് പറഞ്ഞ് ചികിത്സ തേടിയെത്തുന്ന പലരിലും ശാരീരികമായ പ്രശ്‌നങ്ങളുണ്ടാകില്ല. അവര്‍ സെക്‌സ് ചെയ്യുന്നില്ല എന്നത് തന്നെയാണ് പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സെക്‌സ് തെറാപ്പിസ്റ്റായ രാജന്‍ ഭോന്‍സ്‌ലേ ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെ, ‘സെക്‌സില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. 50% പേരില്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാവുന്ന കുഴപ്പങ്ങളേ ഉള്ളൂ. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ്, ഹോര്‍മോണ്‍ അപര്യാപ്തത, ശീഘ്രസ്ഖലനം പോലുള്ളവ. സ്ത്രീകളിലാകട്ടെ ഭയം, താല്‍പര്യക്കുറവ് ഒക്കെ കാണപ്പെടുന്നു.’
കുട്ടികള്‍ വേണം എന്ന് ആഗ്രഹമുണ്ടാകുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറെ കാണാനായി എത്തുന്നത്. വിദഗ്ധ പരിശോധനയിലും രണ്ടുപേരിലും കുഴപ്പമൊന്നും കാണാന്‍ കഴിയില്ല. പക്ഷേ കാലങ്ങളായി ഇവര്‍ പരസ്പരം സെക്‌സ് ചെയ്തിട്ടുണ്ടാകില്ല.
സെക്‌സോളജിസ്റ്റ് എ വി ലോഹിത് പറയുന്നത് 20-30% ദമ്പതികള്‍ മാസത്തില്‍ ഒരിക്കല്‍പ്പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല എന്നാണ്. ഭയം, ഉത്കണ്ഠ, അറിവില്ലായ്മ തുടങ്ങിയവയാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.
ഇവര്‍ സ്വയംഭോഗം, പോണ്‍ എന്നിവയില്‍ തൃപ്തിയടയുന്നു. ‘പല സ്ത്രീകള്‍ക്കും സെക്‌സിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയില്ല. അവര്‍ സെക്‌സിനെ ഭയപ്പെടുകയും വേദനയുണ്ടാകും എന്ന് ഉത്കണ്ഠപ്പെടുകയും ചെയ്യുന്നു. എന്നെ കാണാന്‍ വരുന്ന 50-60% പേരുടെയും അവസ്ഥ ഇതാണ്. 10 വര്‍ഷമായി വിവാഹം കഴിഞ്ഞ ദമ്പതികള്‍ ഒരിക്കല്‍ എന്റെയരികില്‍ വന്നു. കൃത്രിമ ഗര്‍ഭധാരണം ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ സെക്‌സ ചെയ്യാറേയില്ല. 46 ആഴ്ചത്തെ കൗണ്‍സിലിങ്ങിനു ശേഷമാണ് അവര്‍ സെക്‌സ് ചെയ്യാന്‍ തുടങ്ങിയത്.’ അദ്ദേഹം പറയുന്നു.
മറ്റൊരു സംഭവം ഇങ്ങനെ, വധൂവരന്മാര്‍ രണ്ടു പേരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം. പക്ഷേ ആദ്യരാത്രിയായപ്പോള്‍ എന്ത് ചെയ്യണമെന്ന് രണ്ടുപേര്‍ക്കും അറിയില്ല. 45 മാസങ്ങളെടുത്താണ് കാര്യങ്ങള്‍ ഏകദേശം ശരിയായി വന്നത്. ഒറ്റ ക്ലിക്കില്‍ സെക്‌സ്‌നെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഇന്റര്‍നെറ്റ് തരുമെന്നിരിക്കെ വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരത്തില്‍ വിഷമിക്കുന്നു എന്നതാണ് വിരോധാഭാസം.

കസിനെ വിവാഹം കഴിച്ചാല്‍..?


കുടുംബവും സമൂഹവും സഹോദരര്‍ (Cousin) എന്നു കരുതുന്ന ഒരു ആണും പെണ്ണും പരസ്‌പരം പ്രണയത്തിലാവുകയോ വിവാഹം കഴിക്കുകയോ ചെയ്‌താല്‍ എങ്ങനെയിരിക്കും? കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ എന്നതിനപ്പുറം അതിന്‌ അടുത്ത തലമുറയ്‌ക്ക്‌ വരാനിടയുള്ള പല മാനസിക-ശാരീരിക സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്‌.

അമ്മാവന്റെ അല്ലെങ്കില്‍ അമ്മായിയുടെ മക്കള്‍ തമ്മിലുള്ള വിവാഹം ചില മതങ്ങള്‍ക്ക്‌ സ്വീകാര്യമാണ്‌. എന്നാല്‍ മറ്റ്‌ ചിലര്‍ക്ക്‌ ഇത്തരം ബന്ധങ്ങള്‍ സഹോദര തുല്യമായതിനാല്‍ വിവാഹം നിഷിദ്ധമാണ്‌.
അടുത്തിടപഴകാന്‍ ഏറെ സൗകര്യം ലഭിക്കുന്നു എന്നതിനാല്‍ കൗമാരകാലത്ത്‌ അത്തരം ബന്ധങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്‌. എന്നാല്‍ അവയില്‍ മിക്കതും വെറും ചാപല്യങ്ങള്‍ മാത്രമായിരുന്നു എന്ന്‌ ഭാവിയിലാണ്‌ തിരിച്ചറിയാന്‍ കഴിയുക.
‘അടുത്തിടപഴകുമ്പോള്‍ ഇത്തരം ബന്ധങ്ങളുണ്ടാവുക സ്വാഭാവികം മാത്രം. ഒരേ വീട്ടിലോ അല്ലെങ്കില്‍ മിക്കപ്പോഴുമോ ഒരുമിച്ച്‌ ഇടപെടാന്‍ കഴിയുന്നതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌’ കൗണ്‍സിലറായ ശ്യാമ ഗോസ്വാമിയുടെ വാക്കുകള്‍.
‘ഇത്തരം ബന്ധങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കാറില്ല. കാരണം പല കുടുംബങ്ങളും ഇത്‌ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നത്‌ തന്നെ. അങ്ങനെ തെറ്റാണ്‌ എന്ന ചിന്ത വരുമ്പോള്‍ മിക്കപ്പോഴും ഏതെങ്കിലുമൊരാള്‍ ബന്ധത്തില്‍ നിന്നും പിന്‍മാറുന്നു’ ശ്യാമ ഗോസ്വാമി കൂട്ടിച്ചേര്‍ക്കുന്നു.
കൗമാരത്തിലെ ചില മാറ്റങ്ങള്‍ ഇത്‌ വരെ സഹോദരരായി കണ്ടവരെ ഇണയാക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഒരാള്‍ക്ക്‌ മാത്രം അത്തരം ഒരിഷ്ടം തോന്നുകയാണെങ്കില്‍ അത്‌ അവര്‍ തമ്മിലുള്ള കുടുംബ ബന്ധം തന്നെ ഇല്ലാതാക്കിയേക്കാം. ഇനി രണ്ട്‌ പേര്‍ക്കും തോന്നിയാല്‍ പലപ്പോഴും കുടുംബം ഒന്നടങ്കം അവര്‍ക്കെതിരാവും. ഇത്തരം സംഭവങ്ങളില്‍ ഇവര്‍ ഒളിച്ചോടി കല്യാണം കഴിക്കുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെയാണ്‌ ചെയ്യുക.
ആരോഗ്യ പ്രശ്‌നങ്ങള്‍
ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റായ രോഹിണി തിരോദ്‌കറുടെ അഭിപ്രായത്തില്‍ തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്‌ പൂര്‍ണ്ണ ബോധ്യമുണ്ടെങ്കില്‍ ഇത്തരം വിവാഹങ്ങള്‍ക്ക്‌ മാനസികമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ദമ്പതികള്‍ക്ക്‌ പിറക്കുന്ന കുഞ്ഞിന്‌ മാനസികമോ ശാരീരികമോ ആയ കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്‌. അതിനുള്ള കാരണം ഈ ദമ്പതികള്‍ ഒരേ കുടുംബത്തിലുള്ളതാകയാല്‍ രക്ത ഗ്രൂപ്പ്‌ ഒന്നായിരിക്കും എന്നതാണ്‌. ഇനി രക്ത ഗ്രൂപ്പ്‌ വ്യത്യസ്‌തമാണെങ്കില്‍ത്തന്നെ ശരീരത്തിലെ മറ്റ്‌ പല ഘടകങ്ങലും ഒരേ സ്വഭാവമുള്ളവയായിരിക്കും. ഇത്‌ കുഞ്ഞിനെ ബാധിക്കും. അങ്ങനെയാണ്‌ പ്രകൃതി നിയമം.
ഇത്തരത്തില്‍ വിവാഹം കഴിച്ച ചിലരുടെ അഭിപ്രായത്തില്‍, കസിനിനെ കല്യാണം കഴിക്കുന്നത്‌ ഒരു സുഹൃത്തിനെ കല്യാണം കഴിക്കും പോലെയാണ്‌ എന്നാണ്‌. തമ്മില്‍ നന്നായി അറിയാവുന്നതിനാല്‍ നല്ല ജീവിതമായിരിക്കും രണ്ടുപേരുമ പങ്കിടുക എന്ന്‌ അമ്മാവന്റെ മകന്‍ സമീറിനെ വിവാഹം കഴിച്ച മുനീറ ഘനി പറയുന്നു.
എന്തൊക്കെയായാലും ജന്മം നല്‍കുന്ന തവമുറയ്‌ക്ക്‌ കുഴപ്പമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ ഡോക്ടര്‍മാര്‍ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല.

രാവിലത്തെ സെക്‌സ്‌ നല്‍കുന്ന ഗുണങ്ങള്‍

നമ്മളില്‍ മിക്കവര്‍ക്കും രാവിലെ കേള്‍ക്കുന്ന അലാറം സൗണ്ട്‌ ശല്യപ്പെടുത്തുന്നതാണ്‌. ‘സ്‌നൂസ്‌ ബട്ടണ്‍’ അമര്‍ത്തി പത്തും പതിനഞ്ചും മിനിറ്റ്‌ തള്ളി നീക്കി എഴുന്നേറ്റ്‌ ജോലിക്ക്‌ പോകുന്ന നിങ്ങള്‍ എപ്പോഴെങ്കിലും രാവിലെത്തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ‘ഓ, വെളുപ്പാന്‍ കാലത്തെ തിരക്കിനിടയില്‍ ഇതോ’ എന്ന്‌ ചോദിക്കാന്‍ വരട്ടെ. കാരണം പ്രഭാതത്തില്‍ സെക്‌സ്‌ ചെയ്യുന്നതിന്‌ ഗുണങ്ങള്‍ ഏറെയാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. താഴെ പറയുന്ന രീതികള്‍ ഒന്നു പരീക്ഷിച്ച്‌ നോക്കൂ. റിസല്‍ട്ട്‌ ഗ്യാരന്റി.

പ്രഭാതത്തിലെ സെക്‌സ്‌ എങ്ങനെ?
പ്രഭാതത്തില്‍ സെക്‌സ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ചില തയ്യാറെടുപ്പുകള്‍ വേണം. അവ എന്തെല്ലാമാണെന്ന്‌ പറയാം.
1. രാവിലെ മനസിന്‌ ഫ്രെഷ്‌നസ്‌ തോന്നുമെങ്കിലും ശരീരം അങ്ങനെയല്ല. പ്രഭാതകൃത്യങ്ങളെല്ലാം ആദ്യം തന്നെ നിര്‍വ്വഹിക്കണം.
2. വായ്‌നാറ്റം സെക്‌സിലെ താല്‍പര്യം കുറയ്‌ക്കും. അതിനാല്‍ വായ്‌നാറ്റം ഇല്ലാതാക്കാന്‍ ബന്ധപ്പെടുന്നതിന്‌ മുമ്പ്‌ ജീരകം പോലെ വല്ലതും ചവച്ച ശേഷം വാ കഴുകുന്നത്‌ നന്നായിരിക്കും.
3. എന്നും ഒരേ രീതിയില്‍ സെക്‌സിന്‌ തയ്യാറാകാതിരിക്കുക. നിങ്ങള്‍ ‘സെക്‌സി’യാകുന്നത്‌ തീര്‍ച്ചയായും പങ്കാളി ഇഷ്ടപ്പെടും. റൊമാന്റിക്‌ മ്യൂസിക്‌ കേള്‍ക്കുന്നത്‌ നല്ല മൂഡ്‌ സൃഷ്ടിക്കും. പങ്കാളിക്ക്‌ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ മടിക്കേണ്ടതില്ല.
4.കിടയ്‌ക്കരികില്‍ തന്നെ കോണ്ടം സൂക്ഷിക്കുക. സെക്‌സിനെ അതന്വേഷിച്ച്‌ മുറി മുഴുവന്‍ നടക്കുന്നത്‌ തീര്‍ച്ചയായും മുഷിപ്പിക്കും.
5. സെക്‌സില്‍ വ്യത്യസ്‌ത പൊസിഷനുകള്‍ പരീക്ഷിക്കുന്നത്‌ നിങ്ങളെ ആവേശഭരിതരാക്കും. എന്നാല്‍ രാവിലത്തെ ലൈംഗികബന്ധത്തിന്‌ അധികം ആയാസമില്ലാത്ത പൊസിഷനുകളാണ്‌ നല്ലത്‌.
6. സെക്‌സിനെ കിടക്കയില്‍ മാത്രം ഒതുക്കേണ്ടതില്ല. ഒരുമിച്ചുള്ള കുളി, കുളിക്കിടെ പരസ്‌പരം സോപ്പ്‌ തേപ്പിക്കുക മുതലായവയെല്ലാം നല്ല സെക്‌സ്‌ ലൈഫ്‌ പ്രദാനം ചെയ്യും.
7. സെക്‌സിന്‌ ശേഷവും അടുത്തിടപഴകാന്‍ ശ്രമിക്കുക. അത്‌ ശാരീരികമാവണമെന്ന്‌ നിര്‍ബന്ധമില്ല, മറിച്ച്‌ പങ്കാളിക്ക്‌ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്‍കുക, ജോലികളില്‍ സഹായിക്കുക മുതലായവ.
8. ജോലിത്തിരക്കുള്ളവര്‍ക്ക്‌ ക്ഷീണവും മറ്റും കാരണം രാത്രികളില്‍ സെക്‌സിലേര്‍പ്പെടാന്‍ കഴിയണമെന്നില്ല. അപ്പോള്‍ രാവിലെ നല്ല സമയമാണ്‌. രാവിലെ ലഭിക്കുന്ന ഉന്മേഷത്തെ പങ്കാളിയുടെ ശരീരത്തിലേക്ക്‌ കടത്തിവിടുക.
രാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കൊണ്ടുള്ള ഗുണങ്ങള്‍
1. രാവിലെ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ഒരു ചായ കുടിച്ച്‌ ജോലി ചെയ്യുന്നവരേക്കാള്‍ ആരോഗ്യവും ഉന്മേഷവുമുണ്ടാകും ദിവസത്തിലുടനീളം. അതെങ്ങനെ എന്ന്‌ ചോദിക്കുന്നതിന്‌ മുമ്പ്‌ ഒന്നു പരീക്ഷിച്ചു നോക്കെന്നേ !
2. രാവിലത്തെ സെക്‌സ്‌ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ‘ഓക്‌സിടോസിന്‍’ എന്ന ഹോര്‍മോണ്‍ പങ്കാളികളെ ദിവസത്തിലുടനീളം പരസ്‌പരം ഓര്‍ത്തിരിക്കാന്‍ പ്രേരിപ്പിക്കും. പങ്കാളിയെക്കുറിച്ചോര്‍ക്കല്‍ ഒരു സുഖമുള്ള ഏര്‍പ്പാട്‌ തന്നെയല്ലേ?
3. പ്രഭാതത്തില്‍ പതിവായി സെക്‌സ്‌ ചെയ്യുന്നത്‌ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.
4. ഇത്തരം സെക്‌സ്‌ പനി, ജലദോഷം മുതലായ രോഗങ്ങളെ അകറ്റുകയും മുടി, ചര്‍മ്മം, നഖം എന്നിവയുടെ സംരക്ഷണവും സാധ്യമാക്കുന്നു.
5. ആഴ്‌ചയില്‍ മൂന്നു വട്ടമെങ്കിലും രാവിലെകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ ഹാര്‍ട്ട്‌ അറ്റാക്കിനെ ചെറുക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.